സംസ്ഥാനത്ത് കോവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

Share News

ഇടുക്കി: സംസ്ഥാനത്ത്​ ഒരു കോവിഡ്​ മരണം കൂടി. ഇടുക്കി സ്​പെഷ്യൽ ബ്രാഞ്ച്​ എസ്​.ഐ അജിതൻ (55) ആണ്​ മരിച്ചത്​. സംസ്ഥാനത്ത്​ ആദ്യമായാണ്​ ഒരു പൊലീസുദ്യോഗസ്ഥർ കോവിഡ്​ ബാധിച്ച്​ മരിക്കുന്നത്​.

വെള്ളിയാഴ്​ച രാത്രി 11.45ഓടെ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. അജിതൻ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

തുടർന്ന്​ ഹൃദയസംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന്​ കോട്ടയം മെഡിക്കൽ കോളജിലേക്ക്​ മാറ്റുകയായിരുന്നു. ഇൗ സമയം ഇദ്ദേഹത്തിന്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നുവെന്നാണ്​ വിവരം. അജിത​​െൻറ സംസ്​കാര നടപടികൾ കോവിഡ്​ പ്രോ​ട്ടോക്കോൾ അനുസരിച്ച്​ നടക്കും.

Share News