ഫ്രാൻസീസ് മാർപാപ്പ തൻ്റെ സന്ദേശത്തിൽ “വികലാംഗരല്ല അവർ”
നാം എല്ലാം ഒരേ വഞ്ചിയിൽ യാത്ര ചെയ്യുന്നവരാണ്, ചിലർക്ക് കൂടുതൽ സംഘർഷങ്ങൾ നേരിടേണ്ടിവരും എന്നാണ് ഫ്രാൻസീസ് പാപ്പാ അന്തർദേശീയ വികലാംഗ ദിനത്തിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞത്.
ഫ്രാൻസീസ് മാർപാപ്പ തൻ്റെ സന്ദേശത്തിൽ വികലാംഗരല്ല അവർ, പകരം വിത്യസ്ത തരത്തിൽ കഴിവുകൾ ഉള്ളവരാണ് എന്നും, ഉപഭോഗസംസ്കാരം നമ്മുടെ ജീവിതത്തിൽ നിന്ന് തുടച്ച് മാറ്റണം എന്നും, കൂടുതൽ കരുതലോടെ വേണം സാധാരണ രീതിയിൽ നിന്ന് കുറവുകൾ ഉള്ളവരോട് നാം പെരുമാറെണ്ടത് എന്നും പറഞ്ഞു. കഴിഞ്ഞ 50 വർഷങ്ങളായി നമ്മുടെ സംസ്കാരത്തിലും മറ്റുമായി എങ്ങനെ ഉള്ളവർക്ക് കൂടുതൽ കരുതൽ നൽകാൻ നാം ശ്രമിക്കുന്നത് തന്നെ അഭിനന്ദനാർഹമാണ്. നാം പലപ്പോഴും നമ്മിലേക്ക് മാത്രം നോക്കുന്നതാണ് നമുക്ക് ചുറ്റുമുള്ളവരെ കാണാൻ സാധിക്കാത്തതിന് കാരണം എന്നും അതാണ് ഈ കാലഘട്ടത്തിൽ നമ്മുടെ ഭാഗത്ത് സംഭവിക്കുന്ന വലിയ തെറ്റ്, അതിന് എതിരായി പരസ്പരം ഉൾകൊള്ളുന്ന ജീവൻ്റെ സംസ്കാരം നമ്മിൽ രൂപപ്പെടുത്തണം. ജീവൻ്റെ മൂല്യം തിരിച്ചറിഞ്ഞ് എല്ലാ സാഹചര്യങ്ങളിൽ ഉള്ളവരെയും ഉൾപ്പെടുത്തണം. അതിന് നമ്മുടെ ഫോക്കസ് നല്ല സമരിയാക്കാരൻ ആണ്. പാപ്പ എന്ന നിലക്ക് മറ്റുള്ളവരെ പോലെ ഇവർക്കും സഭയിൽ നിന്ന് കൂദാശകൾ സ്വീകരിക്കാൻ അവകാശമുണ്ട് എന്നും, അവർക്ക് പ്രത്യേക പരിഗണന നൽകണം എന്നും ശക്തമായി ഫ്രാൻസീസ് പാപ്പാ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
ഫാ. ജിയോ തരകൻ
ഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം