ഫ്രാൻസിസ് മാർപാപ്പ നീസിലെ ഭീഗര ആക്രമണത്തിൽ മരിച്ചവരുടെ കുടുംബ അംഗങ്ങളെ കാണും.
ഫ്രാൻസിസ് മാർപാപ്പ നീസിലെ ഭീഗര ആക്രമണത്തിൽ മരിച്ചവരുടെ കുടുംബ അംഗങ്ങളെ കാണും.
കഴിഞ്ഞ ഒക്ടോബർ മാസം അവസാനത്തിൽ ഫ്രാൻസിലെ നീസിൽ നോത്രദാം പള്ളിയിൽ ജിഹാദി ഭീഗരആക്രമണത്തിൽ മരണമടഞ്ഞ മൂന്ന് പേരുടെ കുടുംബാംഗങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പകാണുന്നതിനുള്ള അവസരം ഒരുക്കും എന്ന് നീസിലേ മേയർക്ക് അയച്ചഅനുശോചന യോഗ ത്തിൽ വാക്കുകൊടുത്തു.
കഴുത്ത് അറുത്ത കൊല്ലപ്പെട്ട നദീനെ ഡെല്ലിവേഴ്സ് എന്ന അറുപത് വയസുകാരിയുടെ വലിയ സ്വപ്നമായിരുന്നു റോമിൽ പോയി പാപ്പയെ കാണണം എന്നത്. പള്ളിയിലെ ഹന്നാൻ വെള്ളതൊട്ടിയുടെ അടുത്ത് വച്ചാണ് നദീനെ കൊല്ലപ്പെട്ടത്. ഫ്രാൻസ് പ്രധാന മന്ത്രി ഇവർ മൂന്ന് പേരുടെ യും ചിത്രങ്ങളിൽ പൂച്ചെണ്ടുകൾ അർപ്പിച്ചു. സിമോൺ ബരെട്ടോ സിൽവ എല്ലാദിവസവും പള്ളിയിൽ പോയി പ്രർഥിച്ചിരുന്ന ആളാണ് എന്ന് പ്രധാനമന്ത്രി അനുസ്മരണത്തിൽ പങ്കുവെച്ചു. കൂടാതെ 44 വയസുള്ള ബ്രസീലിയൻ വംശജയായ സിൽവ മൂന്ന് മക്കളുള്ള അമ്മയാണ്. മരണസമയത്ത് സിൽവ പറഞ്ഞത് ഞാൻ അവരെ സ്നേഹിക്കുന്നു എന്ന് പറയണം എന്നാണ്. മരണമടഞ്ഞ വിൻസെൻ്റ് അവിടുത്തെ ദേവാലയ ശുശ്രൂഷി ആയിരുന്നു. പള്ളിയിലെ ക്രിസ്തുമസിന് ഒരുക്കമായി പുൽക്കൂട് നിർമിക്കാൻ വന്നതായിരുന്നു അദ്ദേഹം ആ സമയത്ത്. ഒക്ടോബർ 29 ന് നടന്ന ആക്രമണത്തിൻ്റെ പേരിൽ 11 പേരെയാണ് ഫ്രഞ്ച് പോലീസ് അറസ്‌റ്റ് ചെയ്തിരിക്കുന്നത്. 2016 ൽ നീസിൽ ഭീഗര ആക്രമണത്തിൽ ഇരയായവരുടെ കുടുംബ അംഗങ്ങളെ പാപ്പ 2016 ൽ തന്നെ കണ്ടിരുന്നു. ഇപ്പൊൾ കൊറോണ വ്യാപനം കാരണം ഫ്രാൻസ് മുഴുവൻ രണ്ടാം ഘട്ട ലോക്ഡൗൺ ആണ്. അതിന് ശേഷം ആയിരിക്കും പാപ്പയും ആയുള്ള കൂടിക്കാഴ്ച.
വത്തിക്കാനിൽ നിന്ന് ഫാ. ജിയോ തരകൻ