അധികാരം സ്വന്തം ആഗ്രഹങ്ങൾ നിർവഹിക്കൻ അല്ല, പകരം ദൈവഹിതം പ്രവർത്തിക്കാൻ ഉള്ള തിരഞ്ഞെടുപ്പാണ്

Share News

ഫ്രാൻസീസ് പാപ്പയുടെ ഇന്നത്തെ കർത്താവിന്റെ മാലാഖ പ്രാർത്ഥനയിൽ വചന സന്ദേശത്തിൽ മുന്തിരി തോട്ടത്തിലെ വേലക്കാരുടെ ഉപമ വിവരിച്ച്‌ കൊണ്ട് അധികാരം സ്വന്തം ആഗ്രഹങ്ങൾ നിർവഹിക്കൻ അല്ല, പകരം ദൈവഹിതം പ്രവർത്തിക്കാൻ ഉള്ള തിരഞ്ഞെടുപ്പാണ് എന്ന് പറഞ്ഞു

. ഇന്നത്തെ സുവിശേഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഉത്തരവാദിത്തമാണ് സേവനം എന്നും പാപ്പ കൂട്ടിച്ചേർത്തു.

വിശുദ്ധ പൗലോസ് ശ്ലീഹായെ ഉദ്ധരിച്ചുകൊണ്ട്: സഹോദരരേ, സത്യവും വന്‌ദ്യവും നീതിയുക്‌തവും പരിശുദ്‌ധവും സ്‌നേഹാര്‍ഹവും സ്‌തുത്യര്‍ഹവും ഉത്തമവും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയും കുറിച്ചു ചിന്തിക്കുവിന്‍. എന്നില്‍ നിന്നു പഠിച്ചതും സ്വീകരിച്ചതും കേട്ടതും എന്നില്‍ കണ്ടതും നിങ്ങള്‍ ചെയ്യുവിന്‍. അപ്പോള്‍ സമാധാനത്തിന്റെ ദൈവം നിങ്ങളുടെ കൂടെയുണ്ടായിരിക്കും.
(ഫിലിപ്പി 4 : 8-9) എന്നും പാപ്പ പറഞ്ഞു. പോംപെയിലെ പരി. അമ്മയുടെ മധ്യസ്ഥം അപേക്ഷിക്കുകയും ചെയ്തു. കർത്താവിന്റെ മാലാഖ പ്രാർത്ഥന ക്ക് ശേഷം ജോൺ 23, പോൾ 6, ജോൺപോൾ രണ്ടാമൻ എന്നീ മാർപാപ്പമാരെ പോലെ സമഗ്രപുരോഗതിക്കും, സമാധാനത്തിനും വേണ്ടി യുള്ള ശ്രമമാണ് എല്ലാ സഹോദരന്മാരും എന്ന ചാക്രിക ലേഖനം എന്നും പറഞ്ഞു. വത്തിക്കാൻ ചത്വരത്തിൽ ഒരുമിച്ച് കൂടിയ എല്ലാവർക്കും ചാക്രികലേഖനത്തിന്റെ ഓരോ പതിപ്പും പാപ്പ സൗജന്യമായി നൽകി. ജോൺ 23 പാപ്പയുടെ സഹപാഠി ആയ ജുസപ്പേ ഒലിന്തോ മറെല്ലോയെ ബോളേഞ്ഞൊയിൽ വച്ച് വാഴ്ത്തപ്പെട്ട വരുടെ ഗണത്തിലേക്ക് ഉയർത്തിയത്തിനെ പറ്റി പറഞ്ഞ് വൈദികർക്ക് അദ്ദേഹം മാതൃകയാണ് എന്നും കൂട്ടിച്ചേർത്തു. പുതിയതായി പാപ്പയുടെ അംഗരക്ഷക സൈന്യമായ സ്വിസ് ഗർഡിലേക്ക്‌ തിരഞ്ഞെടുക്കപെട്ടവരെ പറ്റിയും പാപ്പ പറഞ്ഞു.


ഫാ. ജിയോ തരകൻ
ഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം.

Share News