പ്രകൃതിദുരന്തങ്ങൾ നേരിടാനുള്ള മുന്നൊരുക്കങ്ങളുമായി വരാപ്പുഴ അതിരൂപത സർക്കുലർ

Share News

CIRCULAR- 17

തുടർച്ചയായപ്രകൃതിദുരന്തങ്ങള്‍;
നാം സ്വീകരിക്കേണ്ട ചില മുൻകരുതലുകൾ

യേശുവിൽ പ്രിയ സഹോദരവൈദികരേ,
സന്ന്യാസസഹോദരമ്മാരേ, സഹോദരിമാരേ, വത്സലമക്കളേ,

“നിനക്ക്‌ ഒരു തിന്മയും ഭവിക്കുകയില്ല; ഒരനര്‍ത്ഥവും നിന്റെ
കൂടാരത്തെ സമീപിക്കുകയില്ല” (സങ്കീ. 91:10) എന്ന തിരുവചനത്തില്‍ വിശ്വസിച്ചുകൊണ്ട്‌ പ്രത്യാശയോടെ മുന്നോട്ടുപോകുന്ന ഒരു ജനതയാണ്‌ നമ്മള്‍. 2018-ലെ മഹാജലപ്രളയവും 2019-ലെ അതിവര്‍ഷം മൂലമുണ്ടായ പ്രളയവും ഉരുള്‍പൊട്ടലും ഇപ്പോള്‍ കോവിഡ്‌ 19 മഹാമാരിയും നമ്മെ ഉലച്ചപ്പോഴും നമ്മുടെ വിശ്വാസജീവിതത്തില്‍ നാം കുറെക്കൂടി ശക്തിപ്പെടുകയായിരുന്നു. ഇപ്പോള്‍ നമ്മെ ഗ്രസിച്ചിരിക്കുന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള നടപടികളിലൂടെയാണ്‌ നാം കടന്നുപോകുന്നത്‌. ഒരു ജലപ്രളയത്തെക്കുറിച്ചുള്ള ആശങ്കകളും നമുക്കുണ്ട്‌. ഇനി ഒരു ദുരന്തംകൂടി താങ്ങുവാന്‍ നമ്മുടെ നാടിനാവില്ല എന്നത്‌ ഒരു യാഥാര്‍ത്ഥ്യമാണ്‌. അതിനാല്‍ പ്രകൃതിദുരന്തങ്ങളൊന്നും ഉണ്ടാകരുതേയെന്ന്‌ നമുക്ക്‌ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാം.

എന്നിരുന്നാലും നാം ചില മുന്‍കരുതലുകള്‍ നടത്തുന്നത്‌ നല്ലതാണ്‌.അതിനായി എറണാകുളം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി (555)യുടെയും അതിരൂപത ബി.സി.സി. ഡയറക്ട്രേറ്റിന്റെയും ഏകോപനത്തില്‍ നാം സ്വീകരിക്കേണ്ട ചില മുന്‍കരുതലുകളെക്കുറിച്ച്‌ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രധാനമായും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.;

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും
ജനങ്ങള്‍ക്കുവേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി
ഒരു സെന്‍ട്രല്‍ ഹെല്‍പ്ലൈനും ഫൊറോനാതലത്തില്‍ ഓരോ
ഹെല്‍പ്ലൈനും പ്രവര്‍ത്തനസജ്ജമാക്കണം. ദൂരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മുന്നൊരുക്കം നടത്തുന്നതിനുമായി അതിരൂപത-ഫൊറോനാ-ഇടവക തലങ്ങളില്‍ ദുരന്തനിവാരണ സമിതി (DisasterManagement Volunteers Forum) രൂപീകരിക്കേണ്ടതാണ്‌.

പ്രസ്തുത സമിതിയില്‍ ബഹുമാനപ്പെട്ട ഫൊറോനാ വികാരിമാര്‍, ഇടവക വികാരിമാര്‍, മറ്റ്‌ വൈദികര്‍, സന്യസ്തര്‍, തെരഞ്ഞെടുക്കപ്പെട്ട കുടുംബയൂണിറ്റ്‌-അല്മായ- ഭക്തസംഘടന- ഇ.എസ്‌.എസ്‌.എസ്‌ പ്രതിനിധികള്‍, വനിതകള്‍ എന്നിവര്‍
ഉള്‍ക്കൊള്ളുന്നതാണ്‌. സബ്സ്റ്റേഷനടക്കം എല്ലാമേഖലകളുടെയും പ്രാതിനിധ്യവും ഉറപ്പാക്കേണ്ടതാണ്‌.

ഈ സമിതികളുടെ സഹകരണത്തോടെ ദുരിതാശ്വാസ ക്യാമ്പുകള്‍ (പാരിഷ്‌ ഹാള്‍, സ്‌കൂള്‍, കോളേജ്‌ 60…) കണ്ടെത്തുകയും കോവിഡ്‌ 19ന്റെ പശ്ചാത്തലത്തില്‍ ഓരോ ക്യാമ്പിലും പരമാവധി പാര്‍പ്പിക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണം കണക്കാക്കുകയും ചെയ്യാന്‍ ശ്രദ്ധിക്കണം.

അടിയന്തിര സാഹചര്യം ഉണ്ടായാല്‍ മാത്രം ഗവണ്‍മെന്റിന്റെ
നിര്‍ദ്ദേശം അനുസരിച്ച്‌ ക്യാമ്പുകളിലേക്ക്‌ ആളുകളെ മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.

തിരഞ്ഞെടുത്ത ക്യാമ്പ്‌ സെന്ററുകളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ (ടോയ്ലറ്റ്‌, സെപ്റ്റിക്‌ ടാജ്‌, കുടിവെള്ള സ്രോതസുകള്‍,വാട്ടര്‍ ടാങ്കുകള്‍) അതത്‌ സ്ഥാപനങ്ങളുടെയും ഇടവകകളുടെയും സഹകരണത്തോടെ നടത്തേണ്ടതാണ്‌.

അടിയന്തിര സാഹചര്യത്തില്‍ റെസ്ക്യൂ ഓപ്പറേഷന്‍ സഹായകമാകുന്ന ഉപകരണങ്ങളുടെ (JCB, Hittachi വലിയ വാഹനങ്ങള്‍, ചെറിയ ബോട്ടുകള്‍, വള്ളങ്ങള്‍, മോട്ടോറുകള്‍) ഉടമകളെ ബന്ധപ്പെടുവാനുള്ള വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുക.

കഴിഞ്ഞ പ്രളയകാലത്ത്‌ ക്യാമ്പുകളിലേക്ക്‌ വന്‍തോതില്‍ സാധനസാമഗ്രികള്‍ എത്തിച്ചു നല്‍കിയ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ ലിസ്റ്റും ബന്ധപ്പെടേണ്ട വിവരങ്ങളും ശേഖരിക്കുക.

ഇടവകതല ദുരന്തനിവാരണ സമിതിയുടെ നേതൃത്വത്തില്‍ 800കളുടെ സഹകരണത്തോടെ ദൂര്‍ബല വിഭാഗങ്ങളില്‍പ്പെട്ട
കുടുബാംഗങ്ങളെ ((പ്രായമായവർ, കിടപ്പുരോഗികള്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍, നവജാത ശിശുക്കള്‍, പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍) കണ്ടെത്തുകയും അടിയന്തിരഘട്ടത്തില്‍ അവര്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കുകയും ചെയ്യുക.

ഇടവകതലത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി, തദ്ദേശ
സ്വയംഭരണ സ്ഥാപന അധികൃതര്‍, MP, MLA പോലീസ്‌, അഗ്നിശമന സേന, തഹസില്‍ദാര്‍മാര്‍, വില്ലേജ്‌ ഓഫീസര്‍മാര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ശേഖരിക്കുക.

ഫസ്റ്റ്‌ എയ്ഡ്‌ നല്‍കാന്‍ പ്രാവീണ്യമുള്ള ആളുകളെ കണ്ടെത്തി
ലിസ്റ്റ്‌ തയ്യാറാക്കുക. ഗവണ്‍മെന്റിന്റെ ഓറഞ്ഞി! അലേര്‍ട്ട്‌ ലഭിച്ചാല്‍ ജാഗ്രത നിര്‍ദ്ദേശവും

റെഡ്‌ അലേര്‍ട്ട്‌ ലഭിച്ചാല്‍ അതീവ ജാഗ്രത നിര്‍ദ്ദേശവും
നല്‍കുക.

അത്യാവശ്യ വിവരങ്ങള്‍ നല്‍കുന്നതിന്‌ ഇടവകതല വാട്സാപ്‌
ഗ്രൂപ്പുകള്‍ രൂപീകരിക്കുക.

BCCI കള്‍ വഴി എല്ലാവരോടും പ്രധാനപ്പെട്ട രേഖകള്‍ ( ആധാരം,
റേഷന്‍ കാര്‍ഡ്‌, ആധാര്‍ കാര്‍ഡ്‌, ബാങ്ക്‌ പാസ്ബുക്ക്‌, മറ്റ്‌
തിരിച്ചറിയല്‍ രേഖകള്‍, വിദ്യാഭ്യാസ-ജോലി സംബന്ധമായ
സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലുള്ള വിലപിടിപ്പുള്ള
സാധനങ്ങള്‍ എന്നിവ സുരക്ഷിത സ്ഥാനങ്ങളില്‍ ഭ്രദമായി
സൂക്ഷിക്കുക. വിലപിടിപ്പുള്ള രേഖകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍
സൂക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക.

വെള്ളം കയറിയാല്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ളത്‌ കാരണം
അലമാര, ഫ്രിഡ്ജ്‌ എന്നിവയുടെ മുകളില്‍ ഒന്നും സൂക്ഷിക്കാ
തിരിക്കുക.

ഒദ്യോഗികമായി ലഭിക്കുന്ന മുന്നറിയിപ്പുകളും മറ്റു വിവരങ്ങളും
യഥാസമയം താരെത്തട്ടിലേക്ക്‌ കൈമാറുക.

അടിയന്തിര സാഹചര്യമുണ്ടായാല്‍ അധികൃതരുടെ നിര്‍ദ്ദേശാ
നുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറാന്‍ തയ്യാറാകണ
മെന്ന്‌ ജനങ്ങളെ ഉദ്ബോധിപ്പിക്കുക.

കോവിഡ്‌ 19 ന്റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളിലേക്ക്‌ മാറേണ്ടി
വരുന്നവരോട്‌ മരുന്നുകള്‍, അത്യാവശ്യ ഭക്ഷണം, വസ്ത്രങ്ങള്‍,
പുതപ്പ്‌, മാസ്‌ക്‌, സാനിറ്റൈസര്‍, സോപ്പ്‌, പായ, തോര്‍ത്ത്‌,
കുടിവെള്ളം, ടോര്‍ച്ച്‌, തിരി തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍
കൈവശം സൂക്ഷിക്കാന്‍ ഓര്‍മ്മപ്പെടുത്തുക.

ക്യാമ്പുകളിലേക്ക്‌ മാറുന്ന സാഹചര്യത്തില്‍ വീട്ടില്‍ ലഭ്യമായ
അരി, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവ വെള്ളം കയറി നശിച്ചു
പോകുന്ന സാഹചര്യം ഒഴിവാക്കി ക്യാമ്പിന്റെ പൊതുനടത്തിപ്പിലേക്കായി നല്‍കാന്‍ പ്രോത്സാഹിപ്പിക്കുക.

കോവിഡ്‌ 19നറെ സാഹചര്യത്തില്‍ സാധിക്കുന്ന എല്ലാ ആളുകളും
അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍
അഭയം തേടാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ പ്രോത്സാഹിപ്പിക്കുക.

ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍ വൈദ്യുതാഘാതം
ഒഴിവാക്കാനായി മെയിന്‍സ്വധിച്ച്‌ ഓഫ്‌ ചെയ്യുക.

വെള്ളപൊക്കസമയത്ത്‌ നദി മുറിച്ചു കടക്കാതിരിക്കുക. നദിയില്‍
കുളിക്കുന്നതും തുണി കഴുകുന്നതും ഒഴിവാക്കുക. പാലങ്ങളിലും
നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കാതിരിക്കുക.

പരിര്രാന്തരാവുകയും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുക.

വിദ്യാര്‍ഥികള്‍ അവരുടെ പഠനോപകരണങ്ങളും മുതിര്‍ന്നവര്‍
തങ്ങളുടെ പണി ആയുധങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌
മാറ്റുക.

ഇ.എസ്‌.എസ്‌.എസ്‌ കഴിഞ്ഞ പ്രളയത്തെ തുടര്‍ന്ന്‌ ആരംഭിച്ച
“ഗൃഹ സുരക്ഷ” ഭവന ഇന്‍ഷുറന്‍സ്‌ പദ്ധതിയില്‍ 15 വര്‍ഷം
വരെ പഴക്കമുള്ള വീടുകള്‍ ഇന്‍ഷുര്‍ ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്‌.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം അതിരൂപത
സാമുഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ്‌
സൊസൈറ്റിയും അതിരൂപത BCC ഡയറക്ടറേറ്റും സംയുക്തമായിട്ടായിരിക്കും നടത്തുക. അതിരൂപത-ഫൊറോനാ-ഇടവക തലങ്ങളിലെ ദുരന്തനിവാരണ സമിതികള്‍ രൂപീകരിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ ഇ.എസ്‌.എസ്‌.എസ്‌, BCC സംവിധാനങ്ങള്‍ നല്‍കുന്നതാണ്‌.

അടിയന്തിര ഘട്ടത്തില്‍ ആരോഗ്യപരിപാലന പ്രവര്‍ത്തനങ്ങളുടെ ഏകോപനം അതിരൂപത ഹെല്‍ത്ത്‌ കമ്മീഷന്റെ നേതൃത്വത്തില്‍ നിര്‍വഹിക്കേണ്ടതാണ്‌.

ഇത്‌ നാം സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള ഒരു
ഓര്‍മ്മപ്പെടുത്തലാണ്‌. 2018-ല്‍ അപ്രതീക്ഷിതമായി വന്ന മഹാപ്രളയത്താല്‍ പല സുപ്രധാനരേഖകളും തൊഴില്‍സംവിധാനങ്ങളും വീട്ടുപകരണങ്ങളുമൊക്കെ നഷ്ടമായ അനുഭവം നമുക്കുണ്ട്‌. ഇനി ഒരിക്കലും ഇങ്ങനെയൊരു അനുഭവം ഉണ്ടാകാതിരിക്കാന്‍ പരമാവധി നമുക്ക്‌ ശ്രമിക്കാം. അതിന്‌ നാം കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള ഈ ഓര്‍മ്മപ്പെടുത്തല്‍ സഹായകമാകുമെന്ന്‌ പ്രത്യാശിക്കുന്നു. സര്‍വൃശക്തനായ ദൈവം മഹാമാരിയില്‍നിന്നും പ്രകൃതിദുരന്തങ്ങളില്‍നിന്നും നമ്മെ എല്ലാവരെയും എന്നും സംരക്ഷിക്കട്ടെ.

എറണാകുളത്ത് നമ്മുടെ അതിമെത്രാസന മന്ദിരത്തിൽ നിന്ന് 2020 ജൂൺ 10 ആം തിയതി
വരാപ്പുഴ അതിരൂപത മെത്രപൊലീത്ത

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു