പ്രഫ. കെ എ സിദ്ദീഖ്​ ഹസ്സന്‍ അന്തരിച്ചു

Share News

കോഴിക്കോട്​: ജമാഅത്തെ ഇസ്​ലാമി മുന്‍ കേരള അമീര്‍ പ്രഫ. കെ എ സിദ്ദീഖ്​ ഹസ്സന്‍ അന്തരിച്ചു. 76 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്​റ്റന്‍റ്​ അമീറും 1990 മുതല്‍ നാലു തവണ ജമാഅത്തെ ഇസ്​ലാമി കേരള അമീറും ആയിരുന്നു അദ്ദേഹം. എഴുത്തുകാരന്‍, ഇസ്‌ലാമിക പണ്ഡിതന്‍ എന്നീ നിലകളിലും ശ്രദ്ധ നേടി. പ്രബോധനം വാരിക മുഖ്യ പത്രാധിപര്‍, കേരള ഭാഷ ഇന്‍സ്​ററിറ്റ്യൂട്ട്​ പ്രസിദ്ധീകരിച്ച ഇസ്​ലാം ദര്‍ശനത്തി​ന്‍റെ അസിസ്​റ്റന്‍റ്​ എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, എ.പി.സി.ആര്‍, സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍, മെഡിക്കല്‍ സര്‍വിസ് സൊസൈറ്റി എന്നിവയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.

മാധ്യമം ദിനപത്രം ആരംഭിച്ച ഐഡിയൽ പബ്ലിക്കേഷൻസ് ട്രസ്റ്റിൻെറ പ്രഥമ സെക്രട്ടറിയായിരുന്നു .

കോഴിക്കോട്​: ജമാഅത്തെ ഇസ്​ലാമി മുൻ അഖിലേന്ത്യ ഉപാധ്യക്ഷനും കേരള മുൻ അമ

https://www.madhyamam.com/kerala/prof-ka-siddique-hasan-has-passed-away-783183

Share News