
കോൺഗ്രസ്സിൻ്റെ മുഖപത്രം വീക്ഷണം ദിനപ്പത്രത്തിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി പ്രൊ .കെ വി തോമസ് ചുമതലയേറ്റു.
കോൺഗ്രസ്സ് നേതാക്കളായ ഡോമിനിക് പ്രസൻ്റേഷൻ, കെ.ബാബു, ഹൈബി ഈഡൻ, അബ്ദുൾ മുത്തലിബ്, ടോണി ചമ്മിണി, ലിനോ ജയിക്കബ്, പി.എൻ.പ്രസന്നകുമാർ, ജയ്സൺ ജോസഫ്, എം.ആർ. അഭിലാഷ്എന്നിവർ സന്നിഹിതരായിരുന്നു.
പാരമ്പര്യവും കോൺഗ്രസ്സ് ചരിത്രവും ഇഴചേർന്നു നില്ക്കുന്ന വീക്ഷണം ദിനപ്പത്രത്തെ പുതിയ പാന്ഥാവിലേക്കു നയിക്കാനുള്ള ഈ വലിയ ഉത്തരവാദിത്വം അഭിമാനത്തോടെ സ്വീകരിക്കുകയാണെന്ന് കെ വി തോമസ് പറഞ്ഞു .


