
പുകവലിച്ചാൽ കാലുകൾ നഷ്ടപ്പെടുമോ?
പുകവലി ആരംഭിക്കുന്നത് പലപ്പോഴും ഒരു രസത്തിനാണ്. പിന്നീട് ഒഴിവാക്കാൻ കഴിയാത്ത ശീലം ആയി മാറുന്നു. പുകവലിക്ക് വലിയ വില കൊടുക്കേണ്ടിവരുമെന്ന പരസ്യം കേൾക്കുമ്പോൾ അതിന് ചെവികൊടുക്കുവാൻ അനേകർക്ക് വിഷമമായിരിക്കും. എന്നാൽ പുകവലി ജീവിതത്തിന്റെ ഭാഗമായി കാണുന്നവർ നിർബന്ധമായും വായിക്കേണ്ട ജീവിതാനുഭവമാണ് അറയ്ക്കൽ ഹനീഫയുടെത്. അദ്ദേഹത്തിന്റെ ഇരുകാലുകളും വലതു കൈയുടെ രണ്ടു വിരലുകളും മുറിച്ചുമാറ്റേണ്ടിവന്നു. ഇന്ന് ലോക പുകയിലവിരുദ്ധ ദിനത്തിൽ ശ്രീ സെബി മാളിയേക്കൽ എഴുതിയ ലേഖനം വായിക്കുകയും നാം സ്നേഹിക്കുന്ന എല്ലാവര്ക്കും വായിക്കുവാൻ അവസരം നൽകുകയും ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.
പുകവലിക്കാത്തവർക്കു അനുമോദനങ്ങൾ. ജീവിതത്തിൽ ഒരിക്കലും പുകവലിക്കില്ലെന്നു കുട്ടികളും യുവാക്കളും ഉറച്ച തീരുമാനം എടുക്കുവാൻ ശ്രമിക്കണേ. പുകവലി ക്കുന്നവർ അതിൽ നിന്നും മോചനം നേടുക. പുകയിലവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.
“വിലയായി കൊടുത്ത രണ്ട് കാലുകൾ “- എഴുതിയ പ്രൊ ലൈഫ് പ്രവർത്തകനായ ശ്രീ സെബിക്കും, ഈ സന്ദേശം നന്നായി അവതരിപ്പിച്ച ദീപിക പത്രാധിപസമിതിക്കും അനുമോദനങ്ങൾ
