അമ്മമാർ മാത്രം വളർത്തുന്ന കുട്ടികൾ ചീത്തയായി പോകും എന്ന ചിലരുടെ കാഴ്ചപ്പാടിനെ തിരുത്തുന്ന രീതിയിൽ യാതൊരു കുഴപ്പങ്ങളും ദുശീലങ്ങളും ഇല്ലാതെ മകനെ വളർത്തി പഠിപ്പിച്ചു ഇപ്പോൾ ഒരു സർക്കാർ ജോലിക്കാരൻ ആക്കി മാറ്റി..
ഒരു അമ്മക്ക് വേണ്ടി മകൻ എഴുതുന്നു #singleparentchallenge ഞാൻ ജനിച്ചുകഴിഞ്ഞു ഒൻപതാം മാസം അച്ഛൻ ഞങ്ങളെ വിട്ടുപോയി. കൈക്കുഞ്ഞുമായി അമ്മക്ക് അവിടെനിന്നും ഇറങ്ങേണ്ടിവന്നു, എല്ലാവരും നിർബന്ധിച്ചു ഒരു രണ്ടാം വിവാഹത്തിന്, പക്ഷേ അമ്മ ജീവിക്കാൻ തീരുമാനിച്ചു ആ കുഞ്ഞിന് വേണ്ടി. സ്വന്തമായി ഒരു ജോലി വാങ്ങിയെടുത്തു, കടം വാങ്ങി, ചിട്ടി പിടിച്ചു മകനെ വളർത്താനും മരുന്നിനും ചിലവിനും വീട്ടുവാടകക്കും എല്ലാമായി ശരിക്കും നട്ടം തിരിഞ്ഞു. ഒരു വിധവ എന്നനിലയിൽ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകൾ ചില്ലറയല്ല. എന്നാലും ഒട്ടും തളരാതെ തനിക്കു കിട്ടുന്ന ചെറിയ ശമ്പളം കൊണ്ട് ആ അമ്മ ജീവിച്ചു ജീവിതം മകന് വേണ്ടിമാത്രം മാറ്റിവെച്ചു ഒരു കുറവും വരുത്താതെ.
Vimal K Mani