രാജമല ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി‌ പ്രധാനമന്ത്രി: ധനസഹായം പ്രഖ്യാപിച്ചു

Share News

മൂ​ന്നാ​ര്‍: രാ​ജ​മ​ല ദു​ര​ന്ത​ത്തി​ല്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.അപകടത്തിൽപെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ര​ണ്ട് ല​ക്ഷം രൂ​പയും, പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് 50,000 രൂ​പ​യും ധ​ന​സ​ഹാ​യ​മാ​യി ന​ല്‍​കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍ ​നി​ന്നാ​ണ് അ​ടി​യ​ന്ത​ര സ​ഹാ​യം. ഇ​ടു​ക്കി രാ​ജമ​ല​യി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യ ദു​ര​ന്ത​ത്തി​ല്‍ വേ​ദ​ന പ​ങ്കു​വ​യ്ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

വേ​ദ​ന​യു​ടെ ഈ ​മ​ണി​ക്കൂ​റു​ക​ളി​ല്‍ ത​ന്‍റെ ചി​ന്ത​ക​ള്‍ ദു​ഖ​ത്തി​ലാ​യ കു​ടും​ബ​ങ്ങ​ള്‍​ക്കൊ​പ്പ​മാ​ണെന്ന് അദ്ദേഹം ട്വീറ്റില്‍ കുറിച്ചു . ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്തു​കൊ​ണ്ട് എ​ന്‍‌​ഡി‌​ആ​ര്‍‌​എ​ഫും ഭ​ര​ണ​കൂ​ട​വും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യും പ്രധാനമന്ത്രി വ്യക്തമാക്കി.

രാ​ജ​മ​ല ദു​ര​ന്ത​ത്തി​ല്‍ 16 പേ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ടു​ത്ത​ത്. 12 പേ​രെ ര​ക്ഷ​പെ​ടു​ത്തി. ഇ​വ​രെ മൂ​ന്നാ​ര്‍ ഹൈ​റേ​ഞ്ച് ടാ​റ്റ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും.50 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.രക്ഷപ്പെട്ടവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ളവരെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതില്‍ പളനിയമ്മാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായത്.

Share News