
വർധിപ്പിച്ച വൈദ്യുതി ബില്ലിനെതിരെ ജൂൺ 17ന് (ബുധനാഴ്ച) രാത്രി 9 ന് മൂന്ന് മിനിറ്റ് നേരം വൈദ്യുതി ഓഫ് ചെയ്തു പ്രതിഷേധിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും ആഹ്വാനം ചെയ്യുന്നു-രമേശ് ചെന്നിത്തല
ക്ഷമിക്കാനാകാത്ത തെറ്റാണു സർക്കാരും KSEB യും ജനങ്ങളോട് ചെയ്യുന്നത്.
കോവിഡ് കാലത്ത് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച വൈദ്യുതി ബില്ലിന്റെ അമിതഭാരം പിൻവലിക്കാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണം.
കഷ്ടതകൾ നിറഞ്ഞ കാലത്തിലൂടെയാണ് ജനങ്ങൾ കടന്നു പോകുന്നത്. എല്ലാ പിന്തുണയും കൊടുത്തു കൂടെ നിർത്താനാണു സർക്കാർ ശ്രമിക്കേണ്ടത്. ജനങ്ങളുടെ പ്രശ്ങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ കാണാത്തതിനാൽ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് മുന്നോട്ട് പോവുകയാണ്.
വർധിപ്പിച്ച വൈദ്യുതി ബില്ലിനെതിരെ ജൂൺ 17ന് (ബുധനാഴ്ച) രാത്രി 9 ന് മൂന്ന് മിനിറ്റ് നേരം വൈദ്യുതി ഓഫ് ചെയ്തു പ്രതിഷേധിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും ആഹ്വാനം ചെയ്യുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല