സിമിയുടെ മരണം തകർത്തത് ഒരു നിർധന കുടുംബത്തിൻ്റെ പ്രതീക്ഷകളായിരുന്നു.

Share News

പ്രതീക്ഷകൾ ബാക്കി വച്ച് സിമി പറന്നകന്നു…. കൂലിപ്പണിക്കാരനായ ഭർത്താവ്.. ബി എസ് സി ക്കും പ്ലസ്ടുവിനും പഠിക്കുന്ന രണ്ട് മക്കൾ.. കിടപ്പാടമില്ല. ഒരു പിടി മണ്ണില്ല…. ഒരു ദരിദ്ര കുടുംബത്തിൽ നിന്നും ഒരു വീടെന്ന സ്വപ്നവുമായി പറന്നുയർന്ന സിമി, ജീവിതത്തിൽ നിന്ന് തന്നെ പറന്നകന്നപ്പോൾ അത് ഒരു നാടിനെയാണ് ദുഖത്തിലാഴ്ത്തിയത് ….മക്കളുടെ വിദ്യാഭ്യാസം, മകളുടെ വിവാഹം, വസ്തു, വീട്, വസ്ത്രം, ഭക്ഷണം എന്നിങ്ങനെ എന്തെല്ലാം മോഹങ്ങൾ ബാക്കിവച്ചാണ് കോവിഡെന്ന മഹാമാരിയിൽ പെട്ട് സിമിയെന്ന ഇലകൊഴിഞ്ഞത് .ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ ശുചീകരണ തൊഴിലാളിയായാണ് മൂന്നു വർഷം മുൻപ് കോട്ടത്തോട് പര്യാ രത്ത് വീട്ടിൽ സുരേഷ് ആനന്ദിൻ്റെ ഭാര്യ സിമി ജോർജ് (45) വിമാനം കയറിയത്.തിരുവല്ലയിൽ സ്വകാര്യ സ്ഥാപനത്തിൽ ടൈപ്പിസ്റ്റായിരിക്കുബോഴാണ് വിദേശത്ത് ജോലി തേടി പോയത്. ബി എസ് സി ക്കു പഠിക്കുന്ന മകളും പ്ലസ് വണ്ണിന് പഠിക്കുന്ന മകനുമുണ്ട്. ഇവർ വർഷങ്ങളോളം വാടക വീടുകളിൽ കഴിയുകയായിരുന്നു. മക്കളെ കറുകച്ചാലിലുള്ള സഹോദരി ഗീതയെ ഏൽപ്പിച്ചാണ് സിമി ജോലി തേടി പോയത്. കൊച്ചു കൊച്ചു സ്വപ്നങ്ങളുമായി അമ്മ മടങ്ങി വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്ന മക്കൾക്ക് അമ്മയുടെ വേർപാട് താങ്ങാനാവുന്നില്ല. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ വിഷമിക്കുന്ന അച്ചൻ സുരേഷ്. അന്ത്യചുംബനം നൽകാൻ പോലും കഴിയാതെ ആ കുടുംബം വിലപിക്കുകയാണ്. തിരുവല്ല പുഷ്പഗിരിക്ക് എതിർവശം അറ്റ്ലാൻ്റാ ലോഡ്ജിൽ സഹായിയായി നിന്ന് ആ ലോഡ്ജിലാണ് സുരേഷ് അന്തിയുറങ്ങുന്നത്. സിമിയുടെ മരണം തകർത്തത് ഒരു നിർധന കുടുംബത്തിൻ്റെ പ്രതീക്ഷകളായിരുന്നു.

റെജികുമാർ തിരുവല്ല

1.3KYou, Johny Francis, Reji Yohannan and 1.3K others377 comments60 shares

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു