നിയമസഭയിൽ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിലുള്ള മറുപടി പ്രസംഗത്തിന്റെ പൂർണ്ണരൂപം./ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങൾക്ക് പ്രധാനം
ഞങ്ങൾക്ക് പ്രധാനം ജനങ്ങളാണ്. ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങൾക്ക് പ്രധാനം. ഞങ്ങൾ ജനങ്ങളിൽ നിന്നും വന്നവരാണ്. ആ ജനങ്ങളിലേക്ക് തന്നെയാണ് ഞങ്ങൾ ഇറങ്ങുന്നത്. ഞങ്ങളെ ജനങ്ങൾക്ക് അറിയാം. ജനങ്ങളെ ഞങ്ങൾക്കും അറിയാം.അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷത്തെയും ജനങ്ങൾക്ക് അറിയാം. അധാർമ്മികമായി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് അർഹതപ്പെട്ട നിലപാട് ജനങ്ങളിൽ നിന്നും ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.ബാക്കി കാര്യങ്ങൾ ജനമധ്യത്തിൽ വച്ചു നമുക്ക് കാണാം. മുഖ്യ മന്ത്രി പിണറായി വിജയൻ