![](https://nammudenaadu.com/wp-content/uploads/2020/11/kerala-high-court-1.jpg)
തദ്ദേശ സ്ഥാപനങ്ങളിലെ സംവരണം: ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി റദ്ദാക്കി
കൊച്ചി: തദ്ദേശസ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി മൂന്നാം തവണയും സംവരണമായ അധ്യക്ഷസ്ഥാനം പൊതുവിഭാഗത്തിലേക്കു മാറ്റണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. സര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പു കമ്മിഷന്റെയും അപ്പീല്‍ പരിഗണിച്ചാണ് നടപടി.
കഴിഞ്ഞ രണ്ടുവട്ടവും അധ്യക്ഷ സ്ഥാനം സംവരണം ചെയ്തിരുന്ന സ്ഥാപനങ്ങളെ മൂന്നാം തവണ ഒഴിവാക്കണമെന്നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഈ തദ്ദേശ സ്ഥാപനങ്ങളെ ഒഴിവാക്കി വീണ്ടും നറുക്കെടുപ്പ് നടത്താന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പു പ്രകൃയ പുരോഗമിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് കമ്മിഷനും സര്‍ക്കാരും അപ്പീല്‍ നല്‍കിയത്.
തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷപദം തുടര്‍ച്ചയായി മൂന്നാം തവണയും സംവരണ വിഭാഗത്തിലേക്ക് പോകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സിംഗിള്‍ ബെഞ്ച അഭിപ്രായപ്പെട്ടിരുന്നു. പൊതുവിഭാഗത്തില്‍ ഉള്ളവര്‍ക്ക് അധ്യക്ഷപദവിയിലേക്ക് എത്താന്‍ ദീര്‍ഘകാലം അവസരം നിഷേധിക്കുന്നതും വിവേചനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.