സാമൂഹിക- രാഷ്ട്രീയ ഇടപെടലുകൾക്ക് നേതൃത്വം നൽകുന്ന പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ അസി.സെക്രട്ടറിയായി റവ.ഫാ.ജയിംസ് കൊക്കാവയലിൽ നിയമിതനായി.

Share News

സീറോ മലബാർ സഭയുടെ സാമൂഹിക- രാഷ്ട്രീയ ഇടപെടലുകൾക്ക് നേതൃത്വം നൽകുന്ന പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ അസി.സെക്രട്ടറിയായി ചങ്ങനാശേരി അതിരൂപതാംഗമായ റവ.ഫാ.ജയിംസ് കൊക്കാവയലിൽ നിയമിതനായി.

സത്യദർശനം മാസിക ചീഫ് എഡിറ്റർ, അത്മായ ദൈവശാസ്ത്ര പഠനകേന്ദ്രമായ മാർത്തോമാ വിദ്യാനികേതൻ്റെ ഡീൻ ഓഫ് സ്റ്റഡീസ്, ക്രൈസ്തവരുടെ അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള CARPൻ്റെ ഡയറക്ടർ, കിഴക്കേമിത്രക്കരി ഹോളി ഫാമിലി ഇടവക വികാരി തുടങ്ങി വിവിധ നിലകളിൽ അദ്ദേഹം ചെയ്യുന്ന സേവനങ്ങൾക്കു പുറമെയാണ് പുതിയ നിയമനം.

2010 ജനുവരി 02 ന് അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ചുബിഷപ് മാർ ജോർജ് കോച്ചേരിയിൽ നിന്ന് വൈദികപട്ടം സ്വീകരിച്ച അദ്ദേഹം ചങ്ങനാശ്ശേരി അതിരൂപതയുടെ നിരവധി മിഷൻ ഇടവകകളിൽ സേവനം ചെയ്തിട്ടുണ്ട്. MBA ,MTh ബിരുദങ്ങൾ നേടിയിട്ടുണ്ട്.

ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ആണ് കമ്മീഷൻ ചെയർമാൻ. ബിഷപ്പ് മാർ തോമസ് ചക്കിയാത്ത്, ബിഷപ്പ് മാർ റമീജിയസ് ഇഞ്ചനാനിയിൽ, , ബിഷപ്പ് മാർ തോമസ് തറയിൽ, ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എന്നിവർ അംഗങ്ങളാണ്. സീറോ മലബാർ സഭയുടെ പി ആർ ഒ കൂടിയായ റവ.ഡോ.എബ്രഹാം കാവിൽപുരയിയിടത്തിൽ ആണ് കമ്മീഷൻ സെക്രട്ടറി.

Share News