
4000 വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി സച്ചിൻ ടെൻഡുൽക്കർ
മുംബൈ: കോവിഡ് കാലത്ത് കൊച്ചുകുട്ടികളടക്കം 4000 വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി സച്ചിന്‍ ടെണ്ടുൽക്കർ. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് കൊറോണ ദുരിതത്തില്‍പെട്ട കുട്ടികളെ സഹായിക്കാന്‍ ക്രിക്കറ്റ് ഇതിഹാസം തയ്യാറായത്. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ കാരുണ്യപ്രവര്‍ത്തനം നിരവധി കുട്ടികളുടെ ജീവിതം മാറ്റിമറിക്കുമെന്ന് സന്നദ്ധ സംഘടന അവരുടെ ട്വിറ്ററില്‍ കുറിച്ചിരിക്കുകയാണ്.
മൈബിഎംസി സ്‌ക്കൂളിന്റെ സഹായത്തിനായി ഹൈ5 യൂത്ത് ഫൗണ്ടേഷനാണ് ട്വിറ്ററിലൂടെ സച്ചിന് നന്ദി അറിയിച്ചിരിക്കുന്നത്. തനിക്ക് ഇത്രയധികം കുട്ടികളിലേക്ക് സഹായം എത്തിക്കാനായതിന്റെ നന്ദിയും ഹൈ5 ടീമിന് എല്ലാവിധ ആശംസകളും സച്ചിന്‍ ട്വിറ്ററിലൂടെ മറുപടിയായി നൽകി.