
മനഃസാക്ഷിയിൽ ദൈവം തോന്നി ക്കുന്ന പ്രചോദനങ്ങൾക്ക് ചാഞ്ചല്യമില്ലാത്ത മറുപടി നൽകാൻ കഴിയു ന്നിടത്താണ് വിശുദ്ധർ ജനിക്കുന്നത്.
A small Tribute![]()
ആധുനിക ലോകത്തിൽ മനു ഷ്യകുലത്തിന് ദൈവത്തിന്റെ കരുണ കാണിച്ചുകൊടുത്ത മഹാമഹതി മദർ തെരേസ(St.Mother Teresa of Calcutta) എന്ന കനിവിൻ്റെ മാലാഖയുടെ ചരമദിനം…
** 1952 ലെ ജൂൺ മാസമായിരുന്നു അത്. ലോകാവസാനമാണോ എന്നു ശങ്കിക്കുന്ന വിധം മൺസൂൺ കാലം സർവ്വഭീകരതയോടും കൂടി കൽക്കത്താ നഗരത്തെ എല്ലാ ദിക്കുകളിൽ നിന്നും ആക്രമിച്ചുകൊണ് രിക്കുകയാണ്. വെള്ളപ്പൊക്കത്തിനു നടുവിലൂടെ ഒരു വെളുത്ത രൂപം കുനിഞ്ഞ് ഒതുങ്ങി മെഡിക്കൽ കോളേജ് ആസ്പത്രിയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു. പൊടുന്നനെ ആ രൂപം എന്തിലോ തട്ടി വേച്ച് മുന്നോട്ട് വീഴാനൊരുങ്ങി. തിരിഞ്ഞുനോക്കിയ അവർ ഞെട്ടിപ്പോയി. ചെളിവെള്ളത്തിനു നടുവിൽ വൃദ്ധയായ ഒരു സ്ത്രീ അതാ നെഞ്ചും കൂട് ഉയർത്തി ശ്വാസം വലിക്കാനാകാതെ പിടയുന്നു. ആ സ്ത്രീയുടെ കാൽവിരലുകൾഎലികൾ കരണ്ടുതിന്ന് എല്ലുകൾ തള്ളി പുറത്തേക്കു നിൽക്കുന്നു. ഭീകരമായ കാഴ്ച! മനുഷ്യനു പട്ടിയുടെപോലും വിലയി ല്ലാത്ത തെരുവ്! ഭീകരരാതികളുടെ നഗരമെന്ന് റൂഡ് യാർഡ് ക്ലിപ്പിങ്ങിനാൽ വിശേഷിക്കപ്പെട്ട കൽക്കത്താ നഗരം…
. ഇപ്പോൾ ആ വെളുത്ത സ്ത്രീയുടെ മുഖത്തെ ദൈന്യതയാണ് നമ്മെ കരയിപ്പിച്ചു കളയുന്നത്. അല്പസമയംപോലും കളയാതെ അവർ ശരവേഗത്തിൽ കുതിച്ചു. ഒരു കെട്ട് പേപ്പറിന്റെ പോലും കനമില്ലാത്ത ആ രൂപത്തെ നെഞ്ചോട് അമർത്തിപ്പിടിച്ചുകൊണ്ട് മദർ തെരേസയെന്ന കനിവിന്റെ മാലാഖ ആശുപ്രതി വരാന്തയിലേക്കോടി.
വരാന്തയിൽ കണ്ട ഒരു സ്ട്രെച്ചറിലേക്ക് മരണാസന്നയായ ആ വൃദ്ധസ്ത്രീയെ കിടത്തി. തൽക്ഷണം ഒരു അറ്റന്റർ പ്രത്യക്ഷപ്പെട്ട് അലറി: “കൊണ്ടുപൊയ്ക്കോണം ഇതിനെ ഇവിടുന്ന്. ഈ ശവത്തിനുവേണ്ടി ഇവിടെ ചെയ്യാനൊന്നുമില്ല. മദർതെരേസ നിന്നു തേങ്ങി. “തമ്പുരാനേ അവസാന നിമിഷം പോലും ഒരിറ്റു സ്നേഹമൂറുന്ന വാക്ക് ഈ പാവത്തിനു നൽകാ നാവില്ലല്ലോ.” സമയം കളയാനില്ല. അറിയാവുന്ന അടുത്ത ആശുപ്രതി യിലേക്ക് ഓടുകതന്നെ. ഓടുന്നതിനിടയിൽ വികാരവായ്പോടെ മദർ ആ വൃദ്ധയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു. മുമ്പോട്ടോടുന്നതിനിടയിൽ ഒരു ഞരക്കം കേട്ടു.
എല്ലാം കഴിഞ്ഞു. ആധുനിക ലോകത്തിൽ മനു ഷ്യകുലത്തിന് ദൈവത്തിന്റെ കരുണ കാണിച്ചുകൊടുത്ത ആ മഹാമ ഹതിയുടെ കൈകളിൽ കിടന്ന് പരമദരിദ്രയായ ആ വൃദ്ധ അന്ത്യ ശ്വാസം വലിച്ചു. അത് അറിഞ്ഞ ക്ഷണത്തിൽ ദൈവത്തിൻ്റെ പരിശുദ്ധയായ ആ മാലാഖ നിലത്തു മുട്ടുകുത്തി..ശവശരീരം മാറോടു ചേർത്ത് ,സ്വർഗ്ഗ ത്തിലേക്കു കണ്ണുകളുയർത്തി പാവനയായ ആ സ്ത്രീ ശപഥം ചെയ്തു.
“പട്ടികളെപ്പോലെ മനുഷ്യർ മരിക്കുന്ന ഈ നഗരത്തിൽ സന്തോഷത്തോടെ മരിക്കാൻ മനുഷ്യരെ സഹായിക്കുന്നതിൽ നിന്ന് കർത്താവായ ഈശോയെ എത്ര പ്രതിബന്ധങ്ങൾ ഉണ്ടായാലും ഒരു കാലത്തും ഞാൻ പിന്നോട്ടു പോകുകയില്ല.
” 1946 സെപ്തംബർ 10ന് ഡാർജിലിങ്ങിലേ ക്കുള്ള യാത്രാമദ്ധ്യേ ലഭിച്ച ദൈവവിളിക്കുള്ള പരിപൂർണ്ണ പ്രത്തുത്ത രമായിരുന്നു ആ ശപഥം. അന്നു മുതൽ കാലുകൾ അമർത്തിച്ചവുട്ടി വിശുദ്ധിയുടെ പടവുകളിലേക്ക് മദർ തെരേസ നടന്നു കയറിപ്പൊയ്ക്കൊണ്ടിരുന്നു..
.പതിനാറു വർഷക്കാലം കൽക്കത്തയിലെ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഭൂമിശാസ്ത്ര അദ്ധ്യാപികയായും പ്രിൻസി പ്പാളായും സമ്പന്നരുടെ കുട്ടികളെ പഠിപ്പിച്ചിരുന്ന ഒരു കന്യാസ്ത്രീ, ലോകാരാധ്യയായ മദർ തെരേസയായി മാറിയതിനു പിന്നിൽ വഴിത്തി രിവായത് ഈ രണ്ടു സംഭവങ്ങളാണ്.
ചെറുപ്പകാലത്ത് ആകാശത്തിൽ മിന്നിത്തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങളെ നോക്കി അവൾ ചോദിക്കുമായിരുന്നത്രേ “ഈ നക്ഷത്രങ്ങളിലായിരിക്കില്ലേ മാലാഖമാർ താമസിക്കുന്നത്?”- ദൈവത്തിന്റെ വിളിയോട് എത്ര ശക്തമായിട്ടാണ് അവർ പ്രതി കരിച്ചത്? മദറിന്റെ ആദ്യജീവചരിത്രകാരനായ മാൽക്കം മഗറിഡ്ജ് പറ യുന്നു:
“നിശ്ചയദാർഢ്യങ്ങളാൽ അനുഗ്രഹീതയാണ് ആ സ്ത്രീ “. തല ചായ്ക്കാൻ ഇടമില്ലാതെ തെരുവിലൊടുങ്ങുന്ന അനേക ജീവിതങ്ങൾക്ക് ആശ്വാസമേകുന്നതിലാണ് ജീവിതത്തിന്റെ പുണ്യം എന്നു തിരിച്ചറിഞ്ഞനിമിഷത്തിൽ സ്വന്തമായതെല്ലാം ത്യജിച്ച്, അഞ്ചുരൂപയും 15 ചില്ലിത്തുട്ടു കളുമായി, നീല ബോർഡറുള്ള വെളുത്ത സാരിയുമുടുത്ത് തോട്ടിപ്പ ണിക്കാരുടെ വേഷത്തോടെ മഠത്തിന്റെ എല്ലാ സുരക്ഷിതത്വവും ഉപേക്ഷിച്ച് നിരാലംബരയും അവശരെയും തേടി തെരുവുകളിലേക്കിറങ്ങിയ അവർ പിന്നീട് തിരിഞ്ഞുനോക്കിയതേയില്ല.
അഗ്നിസ്തംഭവുംമേഘത്തൂണുമായി ദൈവം അവരുടെ കൂടെ നടന്നു. ലോകമാസകലം ക്രിസ്തു വിന്റെ സ്നേഹം വാരിവിളമ്പിയ ആ വിനീത സ്ത്രീയുടെ സാന്നി ധ്യത്താൽ ചലവും ചെളിയും നിറഞ്ഞ ചേരികൾ ഉൾപ്പെട്ട കൽക്കത്തയെന്ന അന്ധകാരത്തിന്റെ നഗരം City of darkness ൽ നിന്ന് സന്തോഷ ത്തിന്റെ നഗരമായി മാറാൻ തുടങ്ങി.
മനഃസാക്ഷിയിൽ ദൈവം തോന്നി ക്കുന്ന പ്രചോദനങ്ങൾക്ക് ചാഞ്ചല്യമില്ലാത്ത മറുപടി നൽകാൻ കഴിയുന്നിടത്താണ് വിശുദ്ധർ ജനിക്കുന്നത്. വിപ്ലവകാരികൾ ഉണ്ടാകുന്നത്. അതിന് അനേകം സുരക്ഷിതത്വങ്ങൾ ഉപേക്ഷിക്കേണ്ടിവരും. നാം അതിന് തയ്യാറല്ലാത്തതിനാൽ നമ്മുടെ ജീവിതങ്ങൾ സാധാരണമായി തുടർന്നുകൊണ്ടിരിക്കുന്നു.
ഫാ.ജോസഫ് ആലഞ്ചേരി,2014 ൽ പ്രസിദ്ധീകരിച്ച *വഴിത്തിരിവ്* എന്ന പുസ്തകത്തിൽ നിന്ന്
