
സംസ്ഥാനത്തിന്റെ കരുതലിനെ അട്ടിമറിക്കരുത്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കരുതലിനെ അട്ടിമറിക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞു കത്തയച്ചു.
രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ട്രെയിനുകള്‍ കേരളത്തിലേക്ക് വരുന്നു. അതില്‍ പ്രശ്നമില്ല. എവിടെനിന്നു വന്നാലും രജിസ്റ്റര്‍ ചെയ്ത് വരണം. ഇവിടെ എത്തുന്നവരെ റെയില്‍വെ സ്റ്റേഷനില്‍ പരിശോധിച്ച് ക്വാറന്ൈറനില് അയക്കുകയാണ്. അതു വീട്ടിലുമാകാം. വീട്ടില്‍ സൗകര്യമുണ്ടോയെന്നു മനസിലാക്കണം. അതിന് ട്രെയിനില്‍ വരുന്നവരുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭിച്ചാലേ ഈക്കാര്യം തീര്‍ച്ചപ്പെടുത്താനാവൂ.
കഴിഞ്ഞദിവസം മുംബൈയില്‍നിന്ന് കേരളത്തിലേക്ക് ട്രെയിനയക്കാന്‍ കേന്ദ്രം കഴിഞ്ഞ ദിവസം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ ട്രെയിനുകള്‍ അയയ്ക്കരുത്. ട്രെയിനുകളില്‍ വരുന്ന എല്ലാവര്ക്കും രജിസ്ട്രേഷനുണ്ടെന്ന് ഉറപ്പാക്കണം. മുംബൈയില്‍ നിന്നുള്ളവരും വരണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ രോഗം പടരാതിരിക്കാനുള്ള നിബന്ധനകള്‍ കര്‍ശനമായി നടപ്പിലാക്കണം. ആ അച്ചടക്കം എല്ലാവരും പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ലോക്ക്ഡൗണില്‍ വിവിധ ഇളവുകളില്‍ വന്നു. ലോക്ക്ഡൗണ്‍ തുടരുകയാണ്. കടകളിലും ചന്തകളിലും ആള്‍ക്കൂട്ടം കാണുന്നു. ഇത് തുടരാനാവില്ല. ജാഗ്രതയില്‍ അയവ് പാടില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.