കടൽക്കൊലക്കേസ്: കേന്ദ്ര സർക്കാർ പരാജയപ്പെട്ടു.

Share News

രണ്ട് മലയാളി മൽസ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ച് കൊന്ന എൻറിക്കലെക്സി കേസിൽ രാജ്യാന്തര ആർബിട്രേഷൻ ട്രൈബ്യൂണലിന്റെ വിധിക്കെതിരെ അപ്പീൽ നൽകാതെ നരേന്ദ്രമോദി ഒളിച്ചു കളിക്കുകയാണെന്ന് അന്തരാഷ്ട്ര കോടതി വിധി വ്യക്തമാക്കുന്നു.

ട്രൈബ്യൂണലിന്റെ വിധി പ്രഖ്യാപനം ഒരു മാസം മുമ്പ് വന്നതാണെങ്കിലും അത് കേരള സർക്കാരിനെയും സുപ്രീം കോടതിയേയും അറിയിക്കാതെ മന:പ്പൂർവ്വം മറച്ചു വച്ചത് ദുരൂഹമാണ്.

വിദേശ നാവികർ പ്രതികളായ എൻറിക്കലെക്സി കേസിൽ നരേന്ദ്രമോദി ഗവൺമെന്റിന്റെ മുഖം മൂടി അഴിഞ്ഞു വീണിരിക്കുകയാണ്.

ഈ വിധി ഭാവിയിൽ ഇന്ത്യൻ ഭരണഘടന അനുസരിച്ചു ഇന്ത്യക്കാർക്ക് നിയമ സംരക്ഷണവും സാമ്പത്തിക ആനുകൂല്യം ലഭിക്കാനുള്ള അർഹതയും നഷ്ടപ്പെടും.

2012 ഫെബ്രുവരി 15ന് ഉണ്ടായ സംഭവത്തെത്തുടർന്ന് യു.പി.എ. സർക്കാർ നാവികരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു.

കുറ്റവാളികളെ ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ച് ശിക്ഷിക്കണമെന്നായിരുന്നു യുപി.എ. ഗവൺമെന്റിന്റെ നിലപാട്. 2014 ലെ ലോക് സഭ തിരഞ്ഞെടുപ്പിൽ എൻറിക്കലെക്സി കേസ് ഒതുക്കി തീർക്കാൻ കോൺഗ്രസ്സ് സർക്കാർ ശ്രമിക്കുകയാണെന്ന് നരേന്ദ്ര മോദി ആരോപിച്ചിരുന്നു.

എന്നാൽ മോദി ഗവൺമെന്റ് അധികാരത്തിൽ വന്ന ശേഷം നാവികരെ ഇറ്റലിക്ക് കൈമാറി തനി നിറം പ്രകടമാക്കി. ട്രൈബ്യൂണലിൽ കേസ് നടത്തുന്നതിൽ മോദി കാര്യമായ താൽപ്പര്യം കാണിച്ചില്ലെങ്കിലും അഞ്ചംഗ ബെഞ്ചിലെ രണ്ടംഗങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമായി നിലകൊള്ളുകയായിരുന്നു.

മരണമടഞ്ഞ മൽസ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപയുടെ നഷ്ടപരിഹാരമാണ് അന്ന് നൽകിയത്.

കൂടുതൽ നഷ്ടപരിഹാരം ലഭിക്കാനുള്ള സാഹചര്യം കൂടി നഷ്ടപ്പെടുത്തി മൽസ്യത്തൊഴിലാളി കുടുംബങ്ങളെ ദ്രോഹിക്കുകയായിരുന്നു മോദി സർക്കാർ.

പ്രൊഫ .കെ വി തോമസ്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു