എന്നാൽ ഒരു ജനാധിപത്യ ഭരണക്രമത്തിൽ ഭരണഘടനാനുസൃതം പൗരന് നിയമപരമായ സംരക്ഷണവും നീതിയും ഉറപ്പുവരുത്തുന്നതിനായി സ്ഥാപിതമായിട്ടുള്ള ഒരു ഭരണഘടനാ സ്ഥാപനത്തിൻ്റെ അധികാരി പറയുന്നത് തെറ്റാണ്.

Share News

പാർട്ടി, കോടതിയും പോലീസ് സ്റ്റേഷനുമാണന്ന് ഒരു പാർട്ടി പ്രവർത്തകനോ, നേതാവോ പറയുന്നതിൽ തെറ്റില്ലന്ന് മാത്രമല്ല അത് ആ പാർട്ടിയുടെ ദർശനത്തോടും നിയമസംഹിതയോടും അതുവഴി പാർട്ടിയോടുമുള്ള കൂറ് വെളിപ്പെടുത്തലുമാണ്.

എന്നാൽ ഒരു ജനാധിപത്യ ഭരണക്രമത്തിൽ ഭരണഘടനാനുസൃതം പൗരന് നിയമപരമായ സംരക്ഷണവും നീതിയും ഉറപ്പുവരുത്തുന്നതിനായി സ്ഥാപിതമായിട്ടുള്ള ഒരു ഭരണഘടനാ സ്ഥാപനത്തിൻ്റെ അധികാരി പറയുന്നത് തെറ്റാണ്.

കാരണം,രാഷ്ട്ര നിയമവും നീതിയും, നിഷ്പക്ഷതയും ഉണ്ടാകില്ലന്ന സൂചന നൽകലാണ്. രാഷ്ട്ര നിയമങ്ങളെ തള്ളി പറയലാണ്.( ഒരേ മതവിശ്വാസികളായ വ്യക്തികൾ നടത്തുന്ന നിയമ ലംഘനങ്ങൾ മതനിയമപ്രകാരം മതിയെന്ന് അവർ തിരുമാനിച്ച് മത സംവിധനത്തിൽ പരാതി നൽകിയാൽ അത് മതിയെന്ന് സർക്കാരിന് പറയാൻ കഴിയുമോ?

എല്ലാ പാർട്ടിക്കാരും അങ്ങനെ തീരുമാനിചോട്ടെ എന്ന നിലപാട് എടുക്കാൻ സാധിക്കുമോ?)അന്വേഷണ ഏജൻസിയും. ജുഡീഷ്യറിയും ഒരാളാണങ്കിൽ എങ്ങനെയാണ് നിയമം നിഷ്പക്ഷമായി നടപ്പാക്കാൻ സാധിക്കുക?

നമ്മുടെ കോടതികളിലെ ജഡ്ജിമാരോ, ഭരണ കർത്താക്കളായ മന്ത്രിമാരോ (ഇവർക്കെല്ലാം വ്യക്തിപരമായ രാഷ്ടീയ ദർശനമുള്ളവരാകാം.) ഈ നിലപാട് എടുത്താൽ രാജ്യത്തിൻ്റെ നീതിന്യായ വ്യവസ്ഥ എന്താകും.?

രാഷ്ട്ര ഭരണഘടന പൗരന്ഉറപ്പ് നൽകുന്ന സമത്വവും നീതിയും നിയമ സംരക്ഷണവും നടപ്പിലാക്കാൻ വൈമനസ്യമുള്ളവർ അത്തരം സ്ഥാനങ്ങളിൽ ഇരിക്കാതിരിക്കാനുള്ള സത്യസന്ധതയും അത്തരം വ്യക്തികളെ അധികാരസ്ഥാനങ്ങളിൽ വെയ്കാതിരിക്കാനുള്ള കരുത്ത് സർക്കാരുകളും പ്രകടിപ്പിക്കുമ്പോഴാണ് ഭരണഘടനാ സ്ഥാപനത്തിലുള്ള പൗരൻ്റവിശ്വാസ്യത ഉറപ്പാക്കപ്പെടുക.( ഏത് രാഷ്ട്രീയ പാർട്ടികൾ നേതൃത്വം നല്കുന്ന സർക്കാരായാലും) ‘ fb

.Sebastian Palamparambil
Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു