
തലമുറകൾ സമരം ചെയ്ത് നേടിയെടുത്ത അറിവ് നേടാനുള്ള അവകാശം നഷ്ടമാകരുത്. അധ്യയനം ഉറപ്പാക്കാൻ അധികാരികൾക്ക് ബാധ്യതയുണ്ട്.
ജൂൺ1 സ്കൂൾ തുറന്നു.കോളേജും.
ഷാജി ജോർജ്.

മക്കളെ വിദ്യാലയങ്ങളിലേക്ക് അയക്കാൻ എന്തൊക്കെ ഒരുക്കങ്ങൾ വേണം. ബാഗ്, കുട, ബുക്ക്, യൂണിഫോം, റെയിൻകോട്ട് പട്ടിക നീളുന്നു.കോവിഡ് അതൊക്കെ മാറ്റിമറിച്ചു
.ലാപ്ടോപ്പും വൈഫൈയും അത്യാവശ്യം.രാവിലെ മക്കളായ അതുലും തേജലും ഓൺലൈൻ ക്ലാസ്സിൽ കയറാനുള്ള ശ്രമങ്ങൾക്കിടയിലാണ് പുത്തൻ കാലത്തെ ഡിമാൻ്റുകൾ പങ്കുവെച്ചത്. തല്ക്കാലത്തേക്ക് മൊബൈലിൽ അഡ്ജസ്റ്റ് ചെയ്യാം.പക്ഷേ ഇതൊക്കെ എത്ര പേർക്ക് സാധിക്കും?
വിദ്യഭ്യാസത്തിൻ്റെ സാധ്യതകൾ എല്ലാവർക്കും അവകാശപ്പെട്ടതാണ്. ചാനലുകളും പത്രങ്ങളും വിദ്യഭ്യാസ സൗകര്യങ്ങൾ നഷ്ടപ്പെടുന്നവരെക്കുറിച്ച് പറയുന്നു.തലമുറകൾ സമരം ചെയ്ത് നേടിയെടുത്ത അറിവ് നേടാനുള്ള അവകാശം നഷ്ടമാകരുത്.അധ്യയനം ഉറപ്പാക്കാൻ അധികാരികൾക്ക് ബാധ്യതയുണ്ട്.ഉള്ളിൽ പറഞ്ഞത്: മൊബൈലിൽ കളിക്കാതെ പോയിരുന്ന് പഠിക്കെടാ എന്ന് പറയാനുള്ള അപ്പൻ്റെ അവകാശവും കോവിഡ് വൈറസ് ഇല്ലാതാക്കി.എന്തൊരു വൈറസ്?.
ഫേസ് ബുക്കിൽ