
നിഷ്ഠൂരമായ ഈ കൊലപാതകങ്ങൾ എന്തുകൊണ്ടാണ് നമ്മെ അലോസരപ്പെടുത്താത്തത്?നിരാലംബരായ 3 പെൺകുട്ടികളുടേയും, ഒരമ്മയുടേയും തോരാകണ്ണീര് എന്തുകൊണ്ടാണ് നമ്മെ സ്പർശിക്കാത്തത്?
നിശബ്ദരായിരിക്കാൻ എന്തവകാശം ?
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്ന “രാജ്യദ്രോഹ കുറ്റം” ചെയ്തതിനാണ് തൂത്തുക്കുടിയിലെ ജയരാജ് (58)എന്ന ചെറുകിട വ്യാപാരിയെ പൊലീസുകാർ ജൂൺ 19 വെള്ളിയാഴ്ച്ച രാത്രി അറസ്റ്റ് ചെയ്തത്
.കടയടയ്ക്കാൻ പത്ത് മിനിറ്റ് വൈകിയതിൻ്റെ കാര്യങ്ങൾ വിശദീകരിക്കാൻ സ്റ്റേഷനിലെത്തിയ ജയരാജിൻ്റെ മകൻ ഫെനിക്സിനേയും( 31) പൊലീസ് ലോക്കപ്പിലാക്കി. തുടർന്ന് പൂർണ്ണ നഗ്നരാക്കി അതിഭീകരമായ മർദ്ദനങ്ങൾ അഴിച്ചുവിട്ടു.കാൽമുട്ടുകൾ അടിച്ചു തകർത്തു. രഹസ്യ ഭാഗങ്ങളിൽ ലാത്തിയും ഇരുമ്പുദണ്ഡുകളും തിരുകി കയറ്റി.ആന്തരികാവയവങ്ങളിൽ നിന്ന് അനിയന്ത്രിതമായ രക്തസ്രാവമുണ്ടായി.എന്നിട്ടും പിറ്റേന്ന് ജൂൺ 20ന് കാലത്താണ് സത്താൻ കുളം സർക്കാർ ആശുപത്രിയിൽ അവരെ പ്രവേശിപ്പിച്ചത്.
ഉച്ചയ്ക്ക് ശേഷം സത്താൻ കുളം മജിസ്ട്രേറ്റ് കോടതിയിൽ രണ്ടു പേരേയും പൊലീസ് ഹാജറാക്കി.4 മണിക്കൂർ കാത്തുനിന്നാണ് മജിസ്ട്രേറ്റിനെ കാണിച്ചത് അതിനിടെ ഫെനിക്സും ,ജയരാജും ഉടുത്തിരുന്ന ലുങ്കികൾ രക്തത്തിൽ കുതിർന്നിരുന്നു.ഇപ്രകാരം ഏഴ് ലുങ്കികൾ മാറ്റേണ്ടി വന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.തുടർ മർദ്ദനങ്ങൾ ഭയന്ന് മജിസ്ടേറ്റിനു മുന്നിൽ രണ്ടു പേരും പൊലീസ് പീഢനവിവരങ്ങൾ വെളിപ്പെടുത്തിയില്ല.
പൊലീസ് ഭാഷ്യത്തിൻ്റെ അടിസ്ഥാനത്തിൽ രണ്ട് കുറ്റവാളികളേയുംകോവിൽപ്പട്ടി സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിക്കാൻ മജിസ്ട്രേറ്റ് ഉത്തരവിടുന്നു.ജൂൺ 22ന് ആരോഗ്യം മോശമായതിനെത്തുടർന്ന് ഫെനിക്സിനെ കോവിൽപട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു.
ഒരു മണിക്കൂറിനുള്ളിൽ അദ്ദേഹം മരണമടയുന്നു. അന്നു തന്നെ ജയരാജിനേയും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു.23 ന് പുലർച്ചെ അദ്ദേഹവും മരണത്തിന് കീഴടങ്ങുന്നു.ജയരാജൻ്റെ ഭാര്യയും, 3 പെൺകുഞ്ഞുങ്ങളും അനാഥമായി.നിഷ്ഠൂരമായ ഈ കൊലപാതകങ്ങൾ എന്തുകൊണ്ടാണ് നമ്മെ അലോസരപ്പെടുത്താത്തത്?
ഫെനിക്സിൻ്റേയും, ജയരാജിൻ്റേയും നിസ്സഹായനില വിളികൾ എന്തുകൊണ്ടാണ് നമ്മുടെ ഉറക്കം കെടുത്താത്തത്?
നിരാലംബരായ 3 പെൺകുട്ടികളുടേയും, ഒരമ്മയുടേയും തോരാകണ്ണീര് എന്തുകൊണ്ടാണ് നമ്മെ സ്പർശിക്കാത്തത്?

Sherry J Thomas| 9447 200 500 |
sherryjthomas@gmail.com
| LAWYER |