കോവിഡ് കാലഘട്ടത്തിൽ വിദേശ രാജ്യങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ വലിയ സംഖ്യയിൽ മരണമടയുമ്പോൾ ആ മരണങ്ങൾ എന്ത് കൊണ്ട് സംഭവിച്ചുവെന്ന ഒരു ഓഡിറ്റ് അതാത് എംബസികൾ ചെയ്യേണ്ടതില്ലേ?
കോവിഡ് കാലഘട്ടത്തിൽ വിദേശ രാജ്യങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ വലിയ സംഖ്യയിൽ മരണമടയുമ്പോൾ ആ മരണങ്ങൾ എന്ത് കൊണ്ട് സംഭവിച്ചുവെന്ന ഒരു ഓഡിറ്റ് അതാത്എംബസികൾ ചെയ്യേണ്ടതില്ലേ?
കാരണങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത ഇത്തരം സാഹചര്യങ്ങളെ ഗവേഷണാത്മകമായി വിലയിരുത്തുമ്പോഴാണ് ഉണ്ടാവുക.
രോഗം വന്നപ്പോൾ വേണ്ടത്ര വൈദ്യ സഹായം കിട്ടിയോ ?ലോക്ക് ഡൌൺ കാലമായത് കൊണ്ട് നിലവിൽ ഉണ്ടായിരുന്ന അസുഖങ്ങൾക്കുള്ള ഔഷധങ്ങൾ ലഭിക്കാതെ പോയോ ?എന്തൊക്കെ ചെയ്തിരുന്നെങ്കിൽ ഈ മരണങ്ങൾ തടയാമായിരുന്നു ?
ഡെത്ത് ഓഡിറ്റ് ചത്ത പിള്ളയുടെ ജാതകം നോക്കലെന്ന് പറഞ്ഞു തള്ളരുത് .എപ്പിഡെമിക്ക് മരണങ്ങളിൽ ഇത് വലിയ പ്രാധാന്യമുള്ള കാര്യമാണ് .
എല്ലാവരുടെയും പടമിട്ട് ആരെയെങ്കിലുമൊക്കെ കുറ്റം പറഞ്ഞു അവസാനിപ്പിക്കരുത് .അവർ ജോലി ചെയ്തിരുന്ന രാജ്യത്തിലെ വീഴ്ച കണ്ടു പിടിക്കാനല്ല ഇത് .ഇത്തരം സാഹചര്യങ്ങളിൽ ഇന്ത്യൻ എംബസ്സികൾക്ക് എന്ത് ചെയ്യാനാകുമെന്ന ഉൾക്കാഴ്ച ഉണ്ടാക്കുവാനാണ് മരണങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നത് തടയാൻ പറ്റില്ല .
എന്നാൽ ഈ മരണങ്ങൾ തടയാൻ ചിലപ്പോൾ ഗവേഷണാത്മക അന്വേഷണങ്ങൾ ഉപകരിച്ചേക്കും .ആരെങ്കിലും ശ്രമിക്കുമോ ?
(സി ജെ ജോൺ)