
SB കോളേജിൽ നിശബ്ദമായി എങ്ങനെ ജീവിക്കാം എന്നു കാണിച്ചു തന്ന ആളാ…. “പ്രഞ്ചി പാപ്പൻ”.
SB കോളേജിൽ നിശബ്ദമായി എങ്ങനെ ജീവിക്കാം എന്നു കാണിച്ചു തന്ന ആളാ…. “പ്രഞ്ചി പാപ്പൻ”.
ശരിക്കും ഉള്ള പേരു പോലും ആർക്കും അറിയില്ല ….
ആരോടും ഒന്നും അങ്ങനെ സംസാരിക്കില്ല ….
എല്ലാ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി …
. പരാതികളും പരിഭവങ്ങളും ഇല്ലാതെ ഒറ്റക്ക് SB യെ സ്നേഹിച്ച SBയുടെ ഉറ്റതോഴൻ …..
SBയുടെ ഒരു പഴയ Student ഉം റാങ്ക് ഹോൾഡറും ഒക്കെയാണെന്നു പല കഥകളും പറഞ്ഞു കേട്ടിട്ടുണ്ട് …
. മനസിന്റെ ഏതോ ഒരു താളം തെറ്റലിൽ ഒറ്റയ്ക്കായി പോയപ്പോഴും SB യെ പിരിയാൻ മറന്ന, ജീവനോളം സ്നേഹിച്ചു SBയുടെകൂടെ കൂടിയ പ്രിയ കൂട്ടുകാരൻ. കോളേജിന്റെ ഒരോ മുക്കിനും, മൂലക്കും, പുൽനാമ്പുകൾക്കു പോലും ചിരപരിചിതൻ.
രാവിലെ ലൈബ്രറി തിണ്ണയിലിരുന്നു ഇoഗ്ലീഷ് പത്രവായനയും, മുത്തശി മരചുവട്ടിലിരുന്നുള്ള ഇoഗ്ലീഷ് ബൈബിൾ വായനയും, കൈയിലെ തൂക്കുപാത്രവുമായി ഹോസ്റ്റൽമെസ്സിന്റെ പിന്നാമ്പുറത്തെ ഭക്ഷണത്തിനായുള്ള നിൽപുo ആർക്കും ശല്യമാവാതെയുള്ള കോളേജ് ചുറ്റലും …
. കെമിസ്ട്രി ഡിപാർട്ട്മെന്റിന്റെയും കാവുകാട്ട് ഹാളിന്റെയും ആളൊഴിഞ്ഞ മൂലകളെ പുണർന്നുള്ള ജീവിതവും ഒക്കെയായി എരിഞ്ഞു തീർന്ന മനുഷ്യ ജന്മം. SBയുടെ ഇന്നലെകൾ നൊമ്പരത്തോടെയും ഒരു ചെറു നെടുവീർപ്പോടെയും ഓർമിക്കുന്ന ഒരു മായാത്ത നേർചിത്രമായി SB യുടെ ചരിത്രത്തിൽ എന്നുമുണ്ടാകും
(സഹതാപo എന്നു പറയാൻ പറ്റില്ല കാരണം ഒരിക്കലും ആ വ്യക്തിത്വം ആരുടെയും സഹതാപത്തിനായി നിന്നു കൊടുത്തിരുന്നില്ല… ആരും തന്നെ നോക്കി സഹതപിക്കുന്നത് ഇഷ്ടപെട്ടിരുന്നുമില്ല.)
SB യെ വിട്ടൊരു ലോകം അദ്ദേഹത്തിനില്ല…
. എങ്കിലും….. ഭൗതികമായൊരു വിട ചൊല്ലിടുന്നു.
ആദരാജ്ഞലികൾ

Midhun Joji Maniangattu