
സോഫി തോമസ് ഹൈകോടതി രജിസ്ട്രാർ ജനറൽ
ചരിത്രത്തിലെ ആദ്യ വനിത രജിസ്ട്രാർ

കൊച്ചി. കേരള ഹൈകോടതി രജിസ്ട്രാർ ജനറലായി തൃശൂർ ജില്ലാ ജഡ്ജി സോഫി തോമസിനെ നിയമിച്ചു. ഹൈകോടതിയുടെ ചരിത്രത്തിലാദ്യമാണ് ഒരു വനിതാ ജുഡീഷ്യൽ ഓഫീസർ ഈ പദവിയിലെത്തുന്നത്
. രജിസ്ട്രാർ ജനറലായിരുന്ന കെ ഹരിലാലിനെ ഹൈകോടതി ജഡ്ജിയായി നിയമിച്ചതിനെത്തുടർന്നുള്ള ഒഴിവിലാണ് സോഫി തോമസിന്റെ നിയമനം. സോഫി തോമസ്മെയ് 27 ന് ഹൈകോടതിയിലെത്തി ചുമതലയെൽക്കും.
എൽ എൽ എം പരീക്ഷയിലും മജിസ്‌ട്രേറ്റ് പരീക്ഷയിലും ഒന്നാം റാങ്ക് നേടിയാണ് സോഫി തോമസിന്റെ വിജയം.
1991 ഫെബ്രുവരി 25ന് മാവേലിക്കര മജിസ്‌ട്രേറ്റായാണ് നിതിന്യായ പീഠത്തിലേയ്ക്ക് നിയമനം ലഭിച്ചത്. 1994 വരെ ഇവിടെ തുടർന്നു. 1994 മുതൽ 97 വരെ പെരുമ്പാവൂർ മജിസ്ട്രാറ്റായും 1997 മുതൽ 2000 വരെ തൃശൂർ മുനിസിഫായും 2000 മുതൽ 2002 വരെ വടകരയിലും 2002 മുതൽ 2005 വരെ വൈക്കത്തും പ്രവർത്തിച്ചു. 2005 ൽ എറണാകുളത്ത് സബ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.
2008 മുതൽ 2010 വരെ മുവാറ്റുപുഴയിലും സബ് ജഡ്ജിയായി തുടർന്നു. 2010 ജൂലൈ നാലിനാണ് ജില്ലാ ജഡ്ജ് ആയുള്ളൂ സ്ഥാനക്കയറ്റം. ഇതാകട്ടെ ഏറെ പ്രമാദമായ മാറാട് കേസിലെ സ്പെഷ്യൽ ജഡ്ജ് ആയി പ്രവർത്തിച്ചു. 2016 മുതൽ 18 വരെ ആലപ്പുഴ എം എ സി ടി കോടതി ജഡ്ജ് ആയിരിക്കെയാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ആയി തൃശ്ശൂരിലേക്കുള്ള നിയമനം. 2018 ജൂൺ നാലിന് തൃശ്ശൂരിൽ ചുമതലയേറ്റു.
നിർണായകമായ നിരവധി കേസുകളാണ് സോഫി തോമസ് കൈകാര്യം ചെയ്തത്. നൂലിഴ കീ റി കേസുകളുടെ പരിശോധനയാണ് സോഫി തോമസ് എന്ന ജഡ്ജിയുടെ പ്രതേകത.മുവാറ്റുപുഴ വാഴകുളത്തെ പരേതനായ ഏലുവിച്ചിറ -ചെല്ലാമഠം മാത്യു തോമസ് ആണ് പിതാവ്. അമ്മ ഏലിക്കുട്ടി തോമസ്. ടിജി, ഡെയ്സി, റോസിലി എന്നിവർ സഹോദരങ്ങളാണ്. പ്രമുഖ എല്ലുരോഗ വിദഗ്ധൻ ഡോ ടി വൈ.പൗലോസ് തണ്ണിക്കോട്ടിൽ. ഭർത്താവ് ആണ് . മകൻ ഡോ. പ്രണോയ് പോൾ കണ്ണൂർ മെഡിക്കൽ കോളജിൽ എല്ലുരോഗ വിദഗ്ധനാണ്. മകൾ അഡ്വ. പ്രിയങ്ക മുനിസിഫ് മജിസ്‌ട്രേറ്റ് ട്രെയിനിയാണ്.തൃപ്പുണിത്തറയിലാണ് താമസം.
