തീരദേശമേഖലയിൽ പ്രത്യേക മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കും.

Share News

എറണാകുളം: ജില്ലയിലെ തീരദേശമേഖലയിലെ അടിയന്തര ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. കടൽക്ഷോഭത്തിന്റെയും കോവിഡ് രോഗവ്യാപനത്തിന്റെയും സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന വീഡിയോ കോൺഫറൻസിൽ സർക്കാർ നിർദ്ദേശപ്രകാരം തീരപ്രദേശങ്ങൾക്കായി പ്രത്യേക മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ തീരുമാനിച്ചു.

ചെല്ലാനം പഞ്ചായത്തിന് അടിയന്തര ധനസഹായമായി ദുരന്തനിവാരണ ഫണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപ നൽകുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ട്രോളിംഗ് നിരോധന കാലയളവ് തീരുന്ന സാഹചര്യവും ഹാർബറുകളിലെ സാഹചര്യങ്ങളും വീഡിയോ കോൺഫറൻസിൽ ചർച്ച ചെയ്തു. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ പുലിമുട്ടുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു