
ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് അറിയിപ്പ്
*ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് അറിയിപ്പ്*
പ്രിയപ്പെട്ട സുഹൃത്തുക്കളെ… നമ്മുടെ ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡ് നിവാസിയും, സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ജീവനക്കാരിയുമായ സഹോദരിക്ക് കോവിഡ് 19 രോഗം സ്ഥീരികരിക്കുകയും, ആശുപത്രിയിൽ ചികിത്സയിലുമാണ്
..ഇവരുമായി അടുത്ത് സമ്പർക്കം പുലർത്തിയവരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാൻ പഞ്ചായത്തും, ആരോഗ്യ വകുപ്പും നിർദ്ദേശം നൽകിയിട്ടുണ്ട്..വളരെ അടുത്ത് ഇടപഴുകിയിട്ടുള്ളവരുടെ സ്രവം കോവിഡ് പരിശോധനക്ക് അയച്ചിട്ടുണ്ട്.. അടുത്ത ദിവസങ്ങളിൽ തന്നെ പരിശോധന ഫലം ലഭ്യമാകുന്നതുമാണ്.
.. നിലവിൽ ഒരാൾക്ക് മാത്രമാണ് പഞ്ചായത്തിൽ രോഗം സ്ഥീരികരിച്ചിട്ടുള്ളത്..വിദേശത്ത് നിന്നും, അന്യസംസ്ഥാനങ്ങളിലും നിന്നും വന്നവർ ഉൾപ്പെടെ 54 പേർ വീടുകളിൽ നിരീക്ഷണത്തിലും കഴിയുന്നുണ്ട്…
കഴിഞ്ഞ രണ്ട് ദിവസമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പലർക്കും കോവിഡ് സ്ഥിരീകരിച്ചു എന്ന വ്യാജ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്, ഇത്തരം തെറ്റായ വ്യാജ വാർത്തകൾ ദയവ് ചെയ്ത് പ്രചരിപ്പിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു... കൃത്യമായ വിവരങ്ങൾ പഞ്ചായത്തും, ആരോഗ്യ വകുപ്പും
അറിയിക്കുന്നതാണ്…കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി പഞ്ചായത്ത് ഭരണ സമിതിയും, ആരോഗ്യ വിഭാഗവും നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. നമുക്ക് യാതൊരു ആശങ്കകളും വേണ്ട, കൃത്യമായ ജാഗ്രത പുലർത്തിയാൽ മാത്രം മതി… പഞ്ചായത്തിൽ ഒരാൾക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതിനെ തുടർന്നുള്ള പ്രതിരോധ നടപടികൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കാനായി, കോവിഡ് ജാഗ്രതാ സമിതിയുടെ അടിയന്തിര യോഗം അൻവർ സാദത്ത് MLA യുടെ സാന്നിദ്ധ്യത്തിൽ ഇന്ന് ( 06.06. 2020) ഉച്ചക്ക് 2 മണിക്ക് പഞ്ചായത്തിൽ കൂടുന്നതാണ്..
. യോഗത്തിൽ പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത്തല കോവിഡ് ജാഗ്രത സമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും... രോഗവ്യാപന സാധ്യത ഒഴിവാക്കാനായി എല്ലാവരും കൂടുതൽ ജാഗ്രത പാലിക്കണമെന്നും, അനാവശ്യമായി കവലകളിലും കടകൾക്ക് മുന്നിലും, കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും അറിയിക്കുന്നു…
അൽഫോൻസ വർഗീസ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്