
എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയം കഴിഞ്ഞു; ജൂലായ് ആദ്യവാരം ഫലം പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം : എസ്എസ്എല്‍സി ഫലം ജൂലൈ ആദ്യ വാരവും പ്രസിദ്ധീകരിക്കാൻ സാധ്യത. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി തീരുമാനിക്കാന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും.
പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍ എന്നിവരുമായി മന്ത്രി രവീന്ദ്രനാഥ് അവസാനഘട്ട വിലയിരുത്തല്‍ നടത്തിയിരുന്നു.
അതേസമയം, എസ്.എസ്.എൽ.സി. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർത്തിയായി. ടാബുലേഷനും പുനഃപരിശോധനയുമാണ് ഇനി നടക്കേണ്ടത്. ഇവ പൂർത്തിയാക്കി ജൂലായ് ആദ്യവാരം ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി കെ.ഐ. ലാൽ പറഞ്ഞു.
ഹയർ സെക്കൻഡറി രണ്ടാംവർഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടന്നുവരുന്നതേയുള്ളൂ. വേഗത്തിൽ പൂർത്തിയാക്കാനായാൽ ജൂലായിൽത്തന്നെ ഹയർസെക്കൻഡറി ഫലവും പ്രഖ്യാപിക്കും.