ഇന്ന് ലോക മാതൃദിനം…എല്ലാ അമ്മമാർക്കും മാതൃദിന ആശംസകൾ…
ഇന്ന് ലോക മാതൃദിനം. ജീവിതകാലം മുഴുവൻ മക്കൾക്കായി ഉഴിഞ്ഞുവെച്ച എല്ലാ അമ്മമാർക്കും അവരെ സ്‌നേഹിക്കുന്ന മക്കൾക്കും മാതൃദിന ആശംസകൾ… മോഹങ്ങളും ഇഷ്ടങ്ങളുമെല്ലാം സ്വന്തം മക്കളിലേക്ക് ചുരുക്കി, അടുപ്പിൻ പുകയേറ്റ് ഒരു ജീവിതകാലം മുഴുവൻ ഹോമിച്ചുതീർക്കുന്ന അമ്മയുടെ മുഖത്തെ കരുവാളിപ്പ് സ്‌നേഹമായി പ്രതിഫലിക്കുമ്പോൾ ഇന്നിന്റെ മക്കൾ പലപ്പോഴും അവരെ തിരിച്ചറിയുന്നില്ല. സ്‌നേഹത്തിന്റെ അവസാനവാക്കായ അമ്മയെ. ഒരു സ്ത്രീ പരിപൂർണയാകുന്നത് അവൾ അമ്മയാകുമ്പോഴാണ്. ജന്മം നൽകിയ മാതാപിതാക്കൾക്ക് വിലയില്ലാതായ അവരെ ഓർക്കാൻ മാതൃദിനവും പിതൃദിനവും ഒക്കെ വേണ്ടിവരുന്ന ഈ ഉത്തരാധുനിക […]
Read More