ഒരു വറ്റു ചോറ് പാഴാക്കുമ്പോള്‍ വിശക്കുന്ന ഒരാളുടെ കണ്ണീരിന് നമ്മള്‍ ഉത്തരവാദിയാവുകയാണ് എന്ന ജാഗ്രതയാണ് നമുക്കു വേണ്ടത്. അതാണ് നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്
കഴിഞ്ഞ ദിവസം ഒരു കല്യാണ സദ്യയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. നല്ല തിരക്കാണ്. ആളുകള്‍ ഇടിച്ചു കയറി ഭക്ഷണം കഴിക്കുകയാണ്. ബൊഫെ മാതൃകയില്‍ വിളമ്പുന്ന പരിപാടിയായിട്ടും വേണ്ടതിലേറെ തിരക്ക്. അത്രയധികം ആളുകളെ ക്ഷണിച്ചിട്ടുള്ളതിനാലാണ്. വിഭവസമൃദ്ധമായി കഴിക്കാനുളള ശേഷിയില്ലെന്നും കല്യാണച്ചടങ്ങില്‍ പങ്കെടുത്തിട്ടു പോന്നാല്‍മതി എന്നും തീരുമാനച്ചിട്ടാണ് അവിടേക്ക് പുറപ്പെട്ടതുതന്നെ. ഭാഗ്യവശാല്‍ പഴയൊരു സുഹൃത്തിനെയും കിട്ടി. പക്ഷേ, ആതിഥേയന്‍ വിടുന്നില്ല. ഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്ന നിര്‍ബന്ധം. മുഖ്യ വിഭവങ്ങളിലേക്ക് കടക്കാതെ ചെറിയൊരു പ്ലേറ്റില്‍ കുറച്ചു പഴങ്ങള്‍ മാത്രം എടുത്ത് ഞങ്ങള്‍ […]
Read More