അന്നമൂട്ടുന്നവരെ ആർക്കും വേണ്ട; 10 വർഷം, ജീവനൊടുക്കിയത് 1,12,000 കർഷകർ|ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രാജ്യത്തു കർഷക ആത്മഹത്യകൾ ഇടവേളയ്ക്കുശേഷം വീണ്ടും പെരുകുന്നു. മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിലെ എട്ടു ജില്ലകളിൽ മാത്രം കഴിഞ്ഞ ജനുവരി മുതൽ ജൂണ്‍ 26 വരെ 520 കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 430 മരണങ്ങളിൽനിന്ന് 20 ശതമാനം കൂടുതലാണിതെന്ന് സംസ്ഥാന റവന്യു വകുപ്പിന്റെ റിപ്പോർട്ട് പറയുന്നു. എല്ലാ മൂന്നു മണിക്കൂറിലും മഹാരാഷ്ട്രയിലെ ഒരു കർഷകൻ വീതം ആത്മഹത്യ ചെയ്യുന്നു. മധ്യ മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലുള്ള ബീഡ് ജില്ലയിൽ […]
Read More