തൊഴിയേറ്റുവീണ ആ കുഞ്ഞ് ഇന്നലെ രാത്രിയും എന്നോട് പുഞ്ചിരിച്ചു. അവൻ എനിക്കുനേരെ നീട്ടിയ കൈകളിൽ ബലൂണുകൾക്കുപകരം പതാകകളാണല്ലോ എന്നുകണ്ട് ഞാനിപ്പോളും പൊള്ളിയമരുകയാണല്ലോ ദൈവമേ!
എപ്പോളായിരിക്കും ആ കേസിന്റെ വിധി പറയുക? എന്തായിരിക്കും വിധി?കേരളത്തിന്റെ നെഞ്ചിലേക്ക് തൊഴിയേറ്റുവീണ കുഞ്ഞിന്റെ കാര്യമാണ്. പ്രഥമദൃഷ്ട്യാ ക്രൈം നടന്നെന്നത് വസ്തുതയാണ്. അതിനു പിന്നിലെ ചേതോവികാരം ഒരു നിശബ്ദചലചിത്രത്തിലെന്നതപോലെ അതിലേറെ വ്യക്തവുമാണ്. എന്നോലോ നമ്മുടെ നീതിവ്യവഹാരവ്യവസ്ഥക്ക് ഇതുമതിയാവില്ല. രോഗം മാറ്റാൻ ആരുംസഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനേപ്പോലെ സഞ്ചരിച്ച മണിച്ചിത്രത്താഴിലെ സണ്ണിഡോക്ടറേപ്പോലുള്ള വക്കീലവതാരങ്ങൾ പ്രതിക്കുവേണ്ടി പറന്നിറങ്ങും. തങ്ങൾക്ക് ‘ദ്രവ്യം’ തരുന്ന ആരും അവർക്ക് ശരികളാണ്. അവർ ഈ കുഞ്ഞിൽ ആരോപിച്ചേക്കാവുന്ന കുറ്റങ്ങൾ പ്രതി ഏൽപ്പിച്ച തൊഴിയേക്കാൾ ഭീകരമായിരിക്കും. എത്രയെത്ര സംസ്ഥാനങ്ങളിൽ […]
Read More