എല്ലാ പ്രായത്തിലും കരയിലെസുന്ദരിമാരായ “ചേടത്തി” മാരുടെ മുൻനിര യിലായിരുന്നു അച്ചാമ്മ ചേടത്തിയുടെ സ്ഥാനം.
മിസ്സസ് അച്ചാമ്മ മത്തായി കിഴക്കേക്കര. എല്ലാ പ്രായത്തിലും കരയിലെസുന്ദരിമാരായ “ചേടത്തി” മാരുടെ മുൻനിര യിലായിരുന്നു അച്ചാമ്മ ചേടത്തിയുടെ സ്ഥാനം.എല്ലാവരോടും സ്നേഹം. കരുതൽ. വാത്സല്യം. ഞങ്ങളുടെ അമ്മച്ചിയോട് അച്ചാമ്മ ചേടത്തിക്ക് ഉണ്ടായിരുന്നത് ഒരു തരം ആത്മബന്ധമായിരുന്നു.റോഡിനു നേരെ ഇരുവശവുമായി അവരവരുടെ മുറ്റത്തു നിന്നുകൊണ്ട് ആകാശത്തിന് കീഴിലുള്ള എല്ലാ വിഷയങ്ങളും സംസാരിച്ചിരുന്ന അമ്മച്ചിയെയും അച്ചാമ്മ ചേടത്തിയെയും ഞാൻ ഓർക്കുന്നു. കരയിലെ ചേടത്തിമാർക്കാർക്കെങ്കിലുംഅസുഖമാണെന്നറിഞ്ഞാൽഅവരെ അന്വേഷിക്കാൻ പോയിരുന്നതും അവർ ഒന്നിച്ചായിരുന്നു. യാത്രകൾരണ്ടുപേർക്കും ഇഷ്ടമായിരുന്നു. രണ്ടുപേരും രാവിലെ മുടങ്ങാതെ വീടിനടുത്തുള്ളമഠം ചാപ്പലിൽ എല്ലാ ദിവസവും […]
Read More