മറ്റൊരാളുടെ സ്വപ്നങ്ങളും , ആഗ്രഹങ്ങളും , ആത്മവിശ്വാസവും ഇല്ലാതാക്കാൻ നമുക്ക് നിമിഷങ്ങൾ മാത്രം മതി , പക്ഷേ, അവ സൃഷ്ടിക്കാൻ ഒരുപക്ഷെ ഒരു ആയുസ്സ് വേണ്ടി വന്നേക്കാം .
എഡിസൺ തന്റെ പരീക്ഷണശാലയിൽ നിന്നും വളരെ നാളത്തെ പരിശ്രമം കൊണ്ട് താൻ കണ്ടെത്തിയ ബൾബുമായി പുറത്തുവന്നു. അദ്ദേഹം അത് അവിടെ കാത്തു നിന്ന പത്രക്കാരുടെയും മറ്റാളുകളുടെയും മുന്നിൽ പ്രദർശിപ്പിക്കുവാൻ തയ്യാറായി. അവരെല്ലാവരും ആകാംക്ഷയോടെ കാത്തു നിന്നു. അത് പ്രവർത്തിപ്പിക്കുവാനുള്ള തയ്യാറെടുപ്പിനായി അദ്ദേഹം ആ ബൾബ് തന്റെ അസിസ്റ്റന്റിന്റെ കയ്യിലേക്ക് നൽകി. കഷ്ടകാലമെന്ന് പറയട്ടെ അയാളുടെ കയ്യിൽ നിന്നും അത് നിലത്ത് വീണ് പൊട്ടിപ്പോയി. എല്ലാവരും സ്തബ്ദരായി. നിരാശ കടിച്ചമർത്തി കൊണ്ട് എഡിസൺ അവിടെ കൂടിയവരോട് പറഞ്ഞു *” […]
Read More