ഡോക്ടര്‍ എത്തിയില്ല: കണ്ണൂരില്‍ നവജാത ശിശു മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ പ്രസവത്തെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. പാനൂര്‍ പൊലീസ് സ്റ്റേഷനു സമീപത്തെ മാണിക്കോത്ത് ഹനീഫ-സമീറ ദമ്ബതികളുടെ കുഞ്ഞാണ് മരിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ സമയത്ത് എത്തിയില്ലെന്ന പരാതിയില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. വ്യാഴാഴ്ച രാവിലെ സമീറക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും വീട്ടില്‍ വെച്ച് തന്നെ പ്രസവം നടക്കുകയായിരുന്നു. എട്ടാം മാസത്തിലാണ് പ്രസവവേദനയെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാര്‍ ഉടന്‍തന്നെ പാനൂര്‍ സി.എച്ച്.സിയില്‍ എത്തി ഡോക്ടറോട് വിവരം പറഞ്ഞെങ്കിലും വരാന്‍ വിസമ്മതിക്കുകയായിരുന്നു. […]
Read More