കണ്ണൂരിൽ രോഗമുക്തി നേടിയവരില്‍ 96കാരി ആമിനുമ്മയും
കേരള സര്‍ക്കാരിനൊരു ബിഗ് സല്യൂട്ട്! കോവിഡിനെ തോല്‍പിച്ച് വീട്ടിലേക്കു മടങ്ങാനൊരുങ്ങുന്ന 96 കാരി ആമിനുമ്മയുടെ മകന്‍ അക്ബര്‍ അലിയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. തയ്യില്‍ സ്വദേശിനി പുതിയ പുരയില്‍ ആമിനുമ്മ ജൂലൈ 25നാണ് കോവിഡ് ബാധിച്ച് അഞ്ചരക്കണ്ടി ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നത്. കല്യാണ വീട്ടില്‍ നിന്നും രോഗവുമായെത്തിയ മകളില്‍ നിന്നാണ് ആമിനുമ്മയ്ക്ക് കോവിഡ് ബാധിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ആശങ്ക ഉണ്ടായിരുന്നെങ്കിലും അവിടെ എത്തിയപ്പോള്‍ എല്ലാം അസ്ഥാനത്തായെന്നും കോവിഡ് സെന്ററില്‍ നിന്നും ലഭിച്ച കരുതലും സ്‌നേഹവും വാക്കുകള്‍ക്കപ്പുറത്തായിരുന്നുവെന്നും അദ്ദേഹംപറഞ്ഞു. […]
Read More