മാര്‍ ജോസഫ് പവ്വത്തില്‍ നാളെ 91ാം വയസിലേക്ക്

Share News

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷനും ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി, കേരള കത്തോലിക്ക മെത്രാന്‍ സമിതി എന്നിവയുടെ പ്രസിഡന്റുമായിരുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ നാളെ 91ാം വയസിലേക്കു പ്രവേശിക്കുന്നു. 1930 ആഗസ്ത് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. 1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യ സ്വീകരിച്ചു. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി നിയമിതനായി. 1972 […]

Share News
Read More

ഇ. ശ്രീധരന്, ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭനായ സിവിൽ എൻജിനീയർക്ക് ഇന്ന് 88 വയസ്സ് പൂർത്തിയാകുന്നു.

Share News

കിഴുവീട്ടിൽ നീലകണ്ഠൻ മൂസ്സതിന്റെയും എളാട്ടുവളപ്പിൽ അമ്മാളുവമ്മയുടെയും ഏറ്റവുമിളയ മകനായി കൊല്ലവർഷം 1107 മിഥുനം 10 ന് അവിട്ടം നക്ഷത്രത്തിൽ (1932 ജൂൺ 23) ജനിച്ച ഇ. ശ്രീധരന്, ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭനായ സിവിൽ എൻജിനീയർക്ക് ഇന്ന് 88 വയസ്സ് പൂർത്തിയാകുന്നു .പ്രായത്തെ വെല്ലുന്ന കർമചൈതന്യത്തോടെ ഇന്നും രാഷ്ട്രനിർമാണത്തിൽ മുഴുകുന്ന അദ്ദേഹത്തിന് ആശംസകൾ! ഇന്ത്യയുടെ മാത്രമല്ല ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാഷ്ട്രങ്ങളുടെയും ഉന്നത സിവിലിയൻ ബഹുമതികൾ നേടിയ ഡോ. ഇ. ശ്രീധരന്റെ ആദ്യജീവചരിത്രകാരനാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. […]

Share News
Read More

രാഹുൽ ഗാന്ധിയുടെ അൻപതാം പിറന്നാൾ; അശരണരെ ഊട്ടി കോൺഗ്രസ് പ്രവർത്തകർ.

Share News

രാഹുൽ ഗാന്ധി എം.പിയുടെ അൻപതാം പിറന്നാളിനോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നിർദ്ദേശാനുസരണം കൊച്ചിയിലെ കോൺഗ്രസ്സ് പ്രവർത്തകർ നഗരസഭയ്ക്കു കീഴിലുള്ള ഫോർട്ടുകൊച്ചി ഗുഡ് ഹോപ് റീലീഫ് സെറ്റിൽമെൻറിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം നല്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി ഡോമിനിക് പ്രസൻ്റേഷൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം റ്റി വൈ യൂസഫ്, ഡി.സി.സി സെക്രട്ടറി റഹിം, നോർത്ത് ബ്ലോക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി.എച്ച് നാസർ, ഡി.സി.സി മെമ്പർ അയൂബ്, യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി അജിത് […]

Share News
Read More

അഭിനയകലയിൽ സർഗധന്യത തെളിയിച്ച അസാമാന്യ പ്രതിഭയാണ് മലയാളത്തിന്റെ മോഹൻലാൽ. -.മുഖ്യമന്തി പിണറായി വിജയൻ

Share News

അഭിനയകലയിൽ സർഗധന്യത തെളിയിച്ച അസാമാന്യ പ്രതിഭയാണ് മലയാളത്തിന്റെ മോഹൻലാൽ. നൂറുകണക്കിനു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിൽ അനശ്വരമായ സ്ഥാനമാണ് അദ്ദേഹം നേടിയിട്ടുള്ളത്. വൈവിധ്യം നിറഞ്ഞതും ജീവസ്സുറ്റതുമാണ് ആ കഥാപാത്രങ്ങൾ. ഏതുതരം കഥാപാത്രമായാലും അതിൽ ലാലിന്റേതായ സംഭാവനയുണ്ടാകും. ഭാവംകൊണ്ടും രൂപംകൊണ്ടും ശബ്ദംകൊണ്ടും പ്രേക്ഷകമനസ്സിൽ ആ കഥാപാത്രം നിറഞ്ഞുനിൽക്കുകയും ചെയ്യും. ഈ അസാധാരണത്വമാണ് മോഹൻലാലിനെ മലയാളത്തിന്റെ പ്രിയ നടനാക്കുന്നത്.ആപത്‌ഘട്ടങ്ങളിൽ സഹജീവികളെ സഹായിക്കാനും ലാൽ താൽപ്പര്യം കാണിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നൽകിയത്. പ്രളയകാലത്തും ഇതേ നിലയിൽ സഹായമെത്തിക്കാൻ […]

Share News
Read More