സാമ്പത്തിക സംവരണം: രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും നിലപാട് വ്യക്തമാക്കണം: ലെയ്റ്റി കൗണ്‍സില്‍

Share News

കൊച്ചി:കേന്ദ്രസര്‍ക്കാര്‍ 103-ാം ഭരണഘടനാഭേദഗതിയിലൂടെ രാജ്യത്ത് നടപ്പിലാക്കിയ സംവരണേതര വിഭാഗത്തിലെ പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് വിവിധ തലങ്ങളിലുള്ള സാമ്പത്തിക സംവരണത്തിന്മേല്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വരാന്‍പോകുന്ന തദ്ദേശതെരഞ്ഞെടുപ്പിനു മുമ്പ് നിലപാട് പ്രഖ്യാപിക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണം നടപ്പിലാക്കിയ ബിജെപിയുടെ നിലപാട് ഇക്കാര്യത്തില്‍ വളരെ വ്യക്തമാണ്. ഇടതുപക്ഷ സര്‍ക്കാരും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ ഭേദഗതിചെയ്താണെങ്കില്‍ പോലും ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റി സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള സംവരണേതരര്‍ക്ക് വിവിധ തലങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുവാന്‍ ഉത്തരവിറക്കിക്കൊണ്ടിരിക്കുന്നു. സംവരണേതര വിഭാഗങ്ങളില്‍ […]

Share News
Read More

‘ഏവരും സഹോദരങ്ങള്‍’ ചാക്രിക ലേഖനം ലോകസമൂഹത്തിന് പുത്തന്‍വഴികാട്ടി: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Share News

കോട്ടയം: ഫ്രാന്‍സീസ് പാപ്പായുടെ മൂന്നാം ചാക്രികലേഖനമായ ഏവരും സഹോദരങ്ങള്‍ ലോകസമൂഹത്തിനൊന്നാകെ പുത്തന്‍ വഴികാട്ടിയാണെന്നും പ്രശ്‌നസങ്കീര്‍ണ്ണമായ ആധുനിക കാലഘട്ടത്തില്‍ സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയുമായ ചിന്തകളിലൂടെ നവലോകസൃഷ്ടിക്ക് പാതകളൊരുക്കുമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ലോകത്തുടനീളം പടര്‍ന്നുപിടിച്ചിരിക്കുന്ന കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും സഹോദരസ്‌നേഹം ഊട്ടിയുറപ്പിച്ചും മനുഷ്യസമൂഹമൊന്നാകെ പ്രവര്‍ത്തിക്കേണ്ട ആവശ്യകതയിലേയ്ക്ക് ചാക്രികലേഖനം വിരല്‍ചൂണ്ടുന്നത് വിശ്വാസിസമൂഹം മാത്രമല്ല പൊതുസമൂഹമൊന്നാകെ ഏറെ പ്രതീക്ഷയോടെ കാണുന്നു.ഭീകര തീവ്രവാദപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും, മനുഷ്യജീവനും ജീവിതത്തിനും ഉയരുന്ന വെല്ലുവിളികളും, രാഷ്ട്രീയ ഭരണ അരക്ഷിതാവസ്ഥകളും, […]

Share News
Read More

സാമ്പത്തികസംവരണം-യുഡിഎഫ് നേതൃത്വം അടവുനയം തിരുത്തി നിലപാട് പ്രഖ്യാപിക്കണം:ലെയ്റ്റി കൗണ്‍സില്‍

Share News

കോട്ടയം: നൂറ്റിമൂന്നാം ഭരണഘടനാഭേദഗതിയിലൂടെ 2019 ജനുവരി 12ന് നിലവില്‍ വന്ന ഇന്ത്യയിലെ സംവരണേതര വിഭാഗങ്ങളിലെ പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കുള്ള സാമ്പത്തിക സംവരണത്തിന്മേല്‍ കേരളത്തിലെ യുഡിഎഫ് നേതൃത്വം അടവുനയം തിരുത്തി നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. സംവരണേതരവിഭാഗത്തിനുള്ള സാമ്പത്തിക സംവരണമേര്‍പ്പെടുത്തിക്കൊണ്ട് നരേന്ദ്രമോദി സര്‍ക്കാരും ഈ സംവരണം സംസ്ഥാനത്ത് നടപ്പിലാക്കി ഭരണഘടനാപരമായ ഉത്തരവാദിത്വം വൈകിയാണെങ്കിലും നിറവേറ്റുവാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരും നിലപാടുകള്‍ വ്യക്തമാക്കിയിരിക്കുമ്പോള്‍ സാമ്പത്തിക സംവരണത്തിനെതിരെ കോണ്‍ഗ്രസ് […]

Share News
Read More

ന്യൂനപക്ഷങ്ങള്‍ക്ക് അപമാനമായ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Share News

കൊച്ചി: കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തിനൊന്നാകെ ആക്ഷേപവും അപമാനവുമായി മാറിയിരിക്കുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. മതനിരപേക്ഷതയെക്കുറിച്ച് നിരന്തരം പ്രസംഗിക്കുന്നവര്‍ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴില്‍ നടക്കുന്ന അഴിമതിയും അനീതിയും കാണാതെ പോകുന്നത് ദുഃഖകരമാണ്. സ്വജനപക്ഷപാതത്തിന്റെയും കെടുകാര്യസ്ഥതയുടെയും മതമൗലികവാദപ്രവര്‍ത്തനങ്ങളുടെയും കള്ളക്കടത്തിന്റെയും ഇടത്താവളമായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് അധഃപതിച്ചിരിക്കുന്നു. ക്രിസ്ത്യന്‍, മുസ്ലീം, സിക്ക്, പാഴ്‌സി, ബുദ്ധര്‍, ജൈനര്‍ എന്നീ ആറു വിഭാഗങ്ങളാണ് നിയമപരമായി […]

Share News
Read More

ന്യൂനപക്ഷ ക്ഷേമപദ്ധതി വിവേചനത്തിനെതിരെ ക്രൈസ്തവ ദേശീയ നേതൃസമ്മേളനം സെപ്തംബര്‍ 26ന്:

Share News

സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനവും നീതിനിഷേധവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമതി ലെയ്റ്റി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ സമ്മേളനം ചേരുന്നു. സെപ്തംബര്‍ 26ന് ശനിയാഴ്ച നടക്കുന്ന ദേശീയ ക്രൈസ്തവ നേതൃസമ്മേളനത്തിന്റെ മുന്നൊരുക്കമായി വിവിധ ക്രൈസ്തവ സഭകളിലെ അല്മായ പ്രസ്ഥാനങ്ങള്‍ രാജ്യത്തുടനീളം ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കും. സിബിസിഐയുടെ കീഴിലുള്ള ഇന്ത്യയിലെ 14 റീജിയണുകളിലും അല്മായ നേതൃസമ്മേളനം നടക്കും. […]

Share News
Read More