ചാവറയച്ചന്‍ വിപ്ലവകരമായ മുന്നേറ്റം നടത്തിയ സാമൂഹിക പരിഷ്‌കര്‍ത്താവ്: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു
മാന്നാനം: സാമൂഹിക അനാചാരങ്ങള്‍ക്കെതിരേ പോരാടിയ വിപ്ലവകാരിയും പരിഷ്‌കര്‍ത്താവുമായിരുന്നു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂള്‍ അങ്കണത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സ്വര്‍ഗപ്രാപ്തിയുടെ 150ാം വാര്‍ഷികാഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ചാവറയച്ചന്റെ സേവനം സ്വന്തം മതത്തിനു മാത്രമായിരുന്നില്ല. സമൂഹത്തില്‍ എല്ലാവര്‍ക്കും പ്രയോജനപ്പെട്ടു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഇരുളടഞ്ഞ കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തിലൂടെ വിപ്ലവകരമായ മുന്നേറ്റമാണ് ചാവറയച്ചന്‍ നടത്തിയത്. നാനാജാതി മതസ്ഥരെ ഒരു പള്ളിക്കൂടത്തിന്റെ ഉള്ളിലിരുത്തി വിപ്ലവം സൃഷ്ടിച്ച […]
Read More