നമുക്ക് രോഗം വരുന്നതിലല്ല വിഷമം, നാം മൂലം മറ്റാർക്കെങ്കിലും വരുന്നതിലാണ്. അതുണ്ടാകാതിരിക്കട്ടെ എന്നുമാത്രം ആഗ്രഹിക്കുന്നു.
അഞ്ചു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റാണ്. കോവിഡ് പോസിറ്റീവ്. അത്യാവശ്യം ലക്ഷണങ്ങളുണ്ടായിരുന്നു. ചുമ, ശ്വാസംമുട്ടൽ, ശരീരവേദന, തലവേദന, മൂക്കൊലിപ്പ്… അങ്ങനെ ബുധനാഴ്ച രാത്രി മെഡിക്കൽ കോളജിലേക്ക് പോന്നു. പി.സി.ആർ ടെസ്റ്റിന്റെ റിസൽട്ട് വെള്ളിയാഴ്ച വന്നു. ഇന്ന് വീട്ടിലേക്ക് മാറ്റുമെന്ന് കരുതിയിരുന്നെങ്കിലും ഉച്ചകഴിഞ്ഞപ്പോൾ ശക്തമായ ചുമ. അതുകൊണ്ട് ഡിസ്ചാർജ് നീട്ടി. ഓണാവധിക്ക് നാട്ടിൽ വരെ ഒന്നു പോയിരുന്നു. അതായിരുന്നു കാണിച്ച ഏറ്റവും വലിയ അബദ്ധം. രോഗമുണ്ടെന്ന് അറിഞ്ഞല്ലല്ലോ പോകുന്നത്. പോയില്ലെങ്കിൽ, രോഗം ഉണ്ടായിരുന്നുമില്ലെങ്കിൽ പിന്നെ, അതാകും […]
Read More