സംസ്ഥാനത്ത് കോവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു
ഇടുക്കി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ അജിതൻ (55) ആണ് മരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസുദ്യോഗസ്ഥർ കോവിഡ് ബാധിച്ച് മരിക്കുന്നത്. വെള്ളിയാഴ്ച രാത്രി 11.45ഓടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. അജിതൻ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഹൃദയസംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇൗ സമയം ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നാണ് വിവരം. അജിതെൻറ സംസ്കാര നടപടികൾ കോവിഡ് പ്രോട്ടോക്കോൾ […]
Read More