കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് ചെറിയ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് പരിശോധന നടത്തിയത്. താന്‍ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു. താനുമായി സന്പര്ക്കത്തിലുണ്ടായിരുന്നവര് സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും അമിത് ഷാ അഭ്യര്‍ഥിച്ചു.
Read More