24 മണിക്കൂറിനിടെ രാജ്യത്ത് 15,000 ത്തിലധികം കൊവിഡ് ബാധ։ രാജ്യത്തെ രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു
ന്യൂഡല്‍ഹി։ രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വർദ്ധനവ്. 24 മണിക്കൂറിനിടെ 15,413 പേര്‍ക്കാണ് കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ്-19 പോസിറ്റീവായ രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 306 മരണമാണ് കൊവിഡ് രോഗബാധമൂലമുണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആശങ്കയും വര്‍ദ്ധിച്ച് വരികയാണ്. പകുതിയിലധികം രോഗമുക്തര്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും രോഗമുക്തരുടെ കണക്കുകള്‍ ആശ്വാസമുണ്ടാക്കുന്നതാണ്. […]
Read More