സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം: പ്രതിരോധം കടുപ്പിക്കണമെന്ന് കേന്ദ്രസംഘം
തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍, പ്രതിരോധം കടുപ്പിക്കണമെന്ന് കേന്ദ്രസംഘം. പരിശോധനകള്‍ കൂട്ടണമെന്നും കേന്ദ്ര സംഘം നിര്‍ദേശിച്ചു. കേന്ദ്രസംഘം സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ കോവിഡ് രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം എത്തിയത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്നതില്‍ കേന്ദ്രസംഘം സംസ്ഥാന ആരോഗ്യവകുപ്പിനോട് വിശദീകരണം തേടി. കേരളത്തില്‍ പരിശോധനകളുടെ എണ്ണം കുറവാണ് എന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ രോഗ വ്യാപനം കൂടാനാണ് സാധ്യതയെന്നാണ് […]
Read More