തീവ്ര മതവൽക്കരണത്തിന്റെ ദുരന്തങ്ങൾ
ഇന്ത്യയിൽ കേന്ദ്രഭരണം നേടുന്നതിന് ഹിന്ദുത്വവാദികൾ ഉയർത്തിയ ഏറ്റവും പ്രധാനപ്പെട്ട വിഷയമായിരുന്നു അയോധ്യയിലെ രാമക്ഷേത്ര നിർമാണം. ശ്രീരാമൻ എന്ന പുരാണകഥാപാത്രം ജനിച്ചത് അയോധ്യയിലെ ബാബ്റി മസ്ജിദ് നിലനിന്ന സ്ഥലത്തായിരുന്നുവെന്നും അതിനാൽ അവിടെത്തന്നെ രാമക്ഷേത്രനിർമാണം നടത്തണമെന്നുമായിരുന്നു വാദം. വർഷങ്ങൾ നീണ്ട വിഷലിപ്തമായ വർഗീയ പ്രചാരണത്തിനും രഥയാത്രയ്ക്കും ഒടുവിൽ ബാബ്റി മസ്ജിദ് തകർത്തു. ഇപ്പോൾ സുപ്രീംകോടതിയുടെ വിധിയനുസരിച്ച് അവിടെ ശ്രീരാമക്ഷേത്രം നിർമിക്കാൻ പോകുകയാണ്. ചുരുക്കത്തിൽ, അധികാരം നേടാൻ സംഘപരിവാർ സംഘടനകൾ സമർഥമായി ഉപയോഗിച്ച വിഷയമായിരുന്നു അയോധ്യയിലെ രാമക്ഷേത്രനിർമാണം. ഇതിന് സമാനമാണ് മ്യൂസിയം […]
Read More