വീട് വിട്ടുള്ള സാഹചര്യത്തിലിരുന്ന് പൊതി അഴിച്ചു ആസ്വദിച്ച് ഉണ്ണുമ്പോൾ അത് പൊതിഞ്ഞു തന്നവരുടെ സ്നേഹം അനുഭവപ്പെടും .
വാട്ടിയെടുത്ത വാഴയിലയിൽ കറിയുടെ ലേശം ചാറൊഴിച്ച ചോറും, ഒപ്പം ചെറു പൊതികളിൽ കൂട്ടാനും വച്ചുള്ള പൊതിച്ചോർ തയ്യാറാക്കുന്നത് ഒരു വൈഭവം തന്നെയാണ് . ചോറ്റു പാത്രവും ,റെഡി മെയ്ഡ് ഭക്ഷണ കണ്ടൈനറുമൊക്കെ വന്നതോടെ പൊതിച്ചോറെന്ന കലാരൂപം അന്യം നിന്ന് പോയി .കൂട്ടാനും ,ചാറൊഴിച്ച ചോറുമൊക്കെ ചേരും പടി ചേർത്ത് അരവയർ നന്നായി നിറയും വിധത്തിൽ രുചികരമായി പൊതി ഒരുക്കുന്നതിൽ ഒരു കലയുണ്ട് . ആ വാടിയ വാഴയില ചേർക്കുന്ന എന്തോ മാജിക്കുമുണ്ട്.ഒരൽപ്പം തണുത്താലും രുചി കൂട്ടുന്നത് അതാണ് […]
Read More