ഇന്ന് അദ്ദേഹം –അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്– മാർത്തോമ്മാ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെടുകയാണ്.
ഇനി നാടിനാവശ്യം ദേവാലയങ്ങളല്ല, മനുഷ്യവാസമുള്ള വായനാലയങ്ങളാണ് ! കാശുണ്ടെങ്കിൽ വിലപിടിപ്പുള്ള പുസ്തകങ്ങള്‍ വാങ്ങി ചില്ലലമാരയിൽ വച്ചു പൂട്ടി ഗമ കാണിക്കാം. അതിനു മാത്രം ആസ്തിയുണ്ട്. പക്ഷേ ഈ ഇടയൻ അങ്ങനെയല്ല. ഓരോ അലമാരയും തുറന്നു പെറ്റു വീണ ശിശുവിനെ കയ്യിലെടുക്കുന്ന സൂക്ഷ്മതയോടെ ഓരോ പുസ്തകവും തുറന്ന് അതിന്റെ ഉള്ളടക്കം പരിചയപ്പെടുത്തുകയായിരുന്നു. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത അഭിനിവേശം. ഈ പുസ്തകത്തിൽ സവിശേഷമായ ഒരു സംഗതി പറയുന്നുണ്ട് അത് ഇത്രാം പേജിലാണ് എന്നു പറഞ്ഞ് ആ താൾ തുറന്ന് അതു […]
Read More