തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് – സ്ഥാനാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച ഓൺലൈൻ കോഴ്സ്, 2 നവംബർ 2020 ന്

Share News

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് – സ്ഥാനാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച ഓൺലൈൻ കോഴ്സ് 2 നവംബർ 2020 ന് ആരംഭിക്കുകയാണ്. എല്ലാ പൊതുജനങ്ങൾക്കും പങ്കെടുക്കാൻ തക്ക രീതിയിലാണ് കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ecourses.kila.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ecourses.kila.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share News
Read More

വോട്ടിംഗ് സമയം നീട്ടാനും പോസ്റ്റല്‍ വോട്ടിനും ഓര്‍ഡിനന്‍സ് കൊണ്ടുവരും

Share News

കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കുന്നതിന് കേരള മുനിസിപ്പാലിറ്റി ആക്ടിലും കേരള പഞ്ചായത്ത് രാജ് ആക്ടിലും ഭേദഗതി കൊണ്ടുവരാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിര്‍ദിഷ്ട ഭേദഗതി അനുസരിച്ച് പോളിംഗ് സമയം രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ്. കോവിഡ്-19 രോഗം ബാധിച്ചവര്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യുന്നതിന് അവസരം ഉണ്ടായിരിക്കും.

Share News
Read More