മോസ്റ്റ്. റവ. ഡോ. തോമസ് .കെ. ഉമ്മൻ തിരുമേനിക്ക് കൊച്ചിൻ ഡയോസിസ് യാത്രയയപ്പ് നല്കി

Share News

സിഎസ്ഐ സഭയുടെ മുൻ മോഡറേറ്ററും മധ്യകേരള മഹായിടവക ബിഷപ്പ് സ്ഥാനത്തുനിന്ന് ഇപ്പോൾ വിരമിക്കുന്ന തുമായ മോസ്റ്റ്. റവ. ഡോ. തോമസ് .കെ. ഉമ്മൻ തിരുമേനിക്ക് എറണാകുളം സിഎസ്ഐ കത്തീഡ്രലിൽ വെച്ച് കൊച്ചിൻ ഡയോസിസ് യാത്രയയപ്പ് നല്കി . റവ. പ്രെയ്സ് തൈപ്പറമ്പിൽ അച്ചന്റെ പ്രാർത്ഥന യോടെ ആരംഭിച്ച യോഗത്തിൽ കൊച്ചിൻ ഡയോസിസൻ ബിഷപ്പ് അഭിവന്ദ്യ റൈറ്റ്. റവ. ബി. എൻ. ഫെൻ തിരുമേനി അദ്ധ്യക്ഷത വഹിച്ചു. ഡയോസിസൻ സ്ത്രീജന സഖ്യ പ്രസിഡൻറ് ശ്രീമതി സഖി മേരി ഫെൻ, […]

Share News
Read More

എറണാകുളം ജനറൽ ആശുപത്രിയിൽ ഡിജിറ്റൽ എക്സ് റേ യൂണിറ്റ് സംവിധാനം സജ്ജമായിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു.

Share News

ഒരു ജനറൽ ആശുപത്രിയിൽ ഈ സൗകര്യം ലഭ്യമാവുന്നത് കേരളത്തിൽ ആദ്യമായാണ്. ഒരു ദിവസം 500 പേരുടെ വരെ എക്സ് റേ എടുക്കാൻ ഇനി നമുക്ക് കഴിയും. ആധുനീക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ എക്സ് റേ യൂണിറ്റിലുടെ ഇ-ഹെൽത്ത് സംവിധാനം വഴി ഔട്ട് പേഷ്യന്റ്, അത്യാഹിത വിഭാഗം, കൂടാതെ ഇ-ഹെൽത്ത് കണക്റ്റിവിറ്റി ലഭ്യമായ മറ്റു വിഭാഗങ്ങളിലും തത്സമയം എക്സ് റേ ചിത്രങ്ങൾ ലഭ്യമാവും. ചികിത്സാ സംവിധാനം കൂടുതൽ കാര്യക്ഷമമാകുമെന്നു മാത്രമല്ല എക്സ് റേയ്ക്കായുള്ള രോഗികളുടെ കാത്തിരിപ്പും ഇതോടെ […]

Share News
Read More

ചമ്പക്കര നാലുവരിപാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

Share News

എറണാകുളം: ചമ്പക്കര നാലുവരി പാലം മുഖ്യമന്ത്രി പിണറായി വിജയൻ പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. പാലത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. 50 കോടി ചെലവിൽ നിർമ്മിച്ച ചമ്പക്കര പാലം കൊച്ചി മെട്രോയുടെ ഭാഗമായി ഡി.എം.ആർ.സി നിർമ്മിക്കുന്ന നാലാമത്തെ പാലമാണ്. 245 മീറ്റർ നീളമുണ്ട്. 2016 ൽ തുടക്കമിട്ട പാലത്തിൻ്റെ ആദ്യ ഘട്ട നിർമ്മാണം കഴിഞ്ഞ വർഷം പൂർത്തിയാക്കി. അന്ന് രണ്ടു വരി പാതയാണ് ഗതാഗതത്തിന് തുറന്നു കൊടുത്തത്. ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കി ചമ്പക്കര […]

Share News
Read More

കാനകളുടെയും കൽവർട്ടുകളുടെയും നിർമ്മാണം പൂർത്തിയായി.

Share News

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള അമ്മൻകോവിൽ റോഡ് കൽവർട്ട്, മുല്ലശ്ശേരി കനാൽ റോഡ് കൽവർട്ട്, മഹാകവി ഭാരതീയർ റോഡ് കൽവർട്ട്, എന്നിവയും അവയുടെ അനുബന്ധ കാനകളുടെയും പുനർ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ടി ജെ വിനോദ് എം.എൽ.എ നടത്തി.മാലിന്യം അടിഞ്ഞുകൂടി നീരൊഴുക്ക് ഇല്ലാതെ കിടന്നിരുന്ന കാനകളും, റോഡിൻറെ ലെവലിൽ വേണ്ടത്ര ഉയരം ഇല്ലാത്തതിനെ തുടർന്ന് ഗതാഗത തടസ്സസവും നീരൊഴുക്ക് തടസ്സവും സൃഷ്ടിച്ചിരുന്ന ഈ മൂന്ന് കൽവർട്ടുകളും പുനർനിർമ്മിച്ചതിലൂടെ മഴക്കാലത്ത് ഈ പരിസരത്തുണ്ടായിരുന്ന വെള്ളപ്പൊക്കത്തിന് ഒരു പരിധിവരെ […]

Share News
Read More

സ്വച്ഛ് ഭാരത് ക്യാമ്പയിൻ ആരംഭിച്ചു.

Share News

എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സഹൃദയയും എറണാകുളം നോർത്ത്  റെയിൽവേയും സംയുക്തമായി ചേർന്ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ  സ്വച്ഛ് ഭാരത്  ക്യാമ്പയിന്   ആരംഭം കുറിച്ചു.  കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ശുചീകരണ പ്രവർത്തനങ്ങളുമായി ദ്വിദിന സ്വച്ഛ് ഭാരത് ക്യാമ്പയിനാണ് ലക്ഷ്യം വക്കുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു. നോർത്ത് റെയിൽവേ സ്റ്റേഷനിൽ വച്ചു നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം നോർത്ത് റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺ പി .എ  […]

Share News
Read More

ഭൂമി തരം മാറ്റാം എന്ന പേരിൽ വ്യാജ പ്രചരണം നടക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു.

Share News

ഫീസ് അടച്ചും അടക്കാതെയും ഭൂമി തരം മാറ്റുന്നതിന് സഹായിക്കാമെന്ന വാഗ്ദാനവുമായി ബാനറുകളും പോസ്റ്ററുകളും വിവിധ കേന്ദ്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിനായി സൗജന്യ കൺസൾട്ടേഷൻ വാഗ്ദാനം ചെയ്യുന്നുമുണ്ട്. വ്യാജ പ്രചാരണത്തിൽ ആരും കുടുങ്ങരുത്. ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാവും. സർക്കാരിൻറെ അധീനതയിൽ റവന്യൂ ഓഫീസുകളിൽ സൂക്ഷിക്കുന്ന രേഖയാണ് ബിടിആർ. ഇതിൽ മാറ്റം വരുത്തുന്നതിന് സ്വകാര്യ വ്യക്തികളെയോ സ്ഥാപനങ്ങളെയോ ചുമതലപ്പെടുത്തിയിട്ടില്ല. നിലമായി കിടക്കുന്ന ഭൂമി തരം മാറ്റം വരുത്തുന്നത് കേരള നെൽവയൽ തണ്ണീർത്തട നിയമത്തിൻ്റേയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ്. ആർഡിഒ , താലൂക്ക്, വില്ലേജ് ഓഫീസുകളിലെ […]

Share News
Read More

പാലാരിവട്ടം പാലം തിങ്കളാഴ്ച്ച മുതല്‍ പൊളിച്ചുതുടങ്ങും: എട്ട് മാസത്തിനകം പുതിയ പാലം

Share News

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം മറ്റന്നാള്‍ പൊളിച്ചുതുടങ്ങും . ഡിഎംആര്‍സിയുടെയും നിര്‍മാണം നടത്തുന്ന ഊരാളുങ്കല്‍ സൊസൈറ്റിയുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തിങ്കളാഴ്ച പാലം പൊളിച്ചു തുടങ്ങാന്‍ തീരുമാനമായത്. എട്ട് മാസത്തിനകം പണി തീര്‍ക്കുവാനാണ് തീരുമാനം. പാലം പൊളിക്കുന്നതിനോട് അനുബന്ധിച്ച്‌ പ്രത്യേക ഗതാഗത ക്രമീകരണങ്ങള്‍ വരുത്തുമോയെന്നു വ്യക്തമല്ല. പാലം പൊളിക്കുന്നത് ഗതാഗതത്തെ ബാധിക്കില്ലെന്ന് അധികൃതര്‍ പറയുന്നത്. പാലം പൊളിച്ചുപണിയുന്നതു സംബന്ധിച്ച്‌ ഡിഎംആര്‍സി മുഖ്യ ഉപദേശകന്‍ ഇ ശ്രീധരനുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. നിര്‍മാണ മേല്‍നോട്ടം ഏറ്റെടുക്കാമെന്നും എട്ടു മാസം […]

Share News
Read More

സാരമില്ലെന്നേ, ഇതും കടന്നു പോകും / കരുതലിനായ് കെയർ ഫെസ്റ്റിവൽ.

Share News

എറണാകുളം: യുവജനങ്ങൾക്കും ടീൻസിനുമായി വിവിധ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്ന കെയ്റോസ് മീഡിയായുടെ ആഭിമുഖ്യത്തിൽ അഞ്ചാമത്തെ അന്താരാഷ്ട്ര വെബിനാർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ മാസം 26-ാം തീയതി ശനിയാഴ്ച വൈകിട്ട് ഏഴ് മണിമുതൽ എട്ടരവരെ സൂം മീറ്റിങ്ങിലാണ് സാരമില്ലെന്നേ, ഇതും കടന്നു പോകും എന്ന വിഷയത്തിൽ വെബിനാർ നടത്തപ്പെടുക. മാധ്യമപ്രവർത്തകനും, കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സംസ്ഥാന പ്രസിഡന്റും, സഭയുടെയും സമൂഹത്തിന്റെയും വിവിധ തലങ്ങളിൽ പ്രവർത്തനനിരതനുമായ ശ്രീസാബു ജോസ് വെബ്ബിനാർ ഉദ്ഘാടനം ചെയ്യും. യുവജന പ്രവർത്തകനും, റേസ്ടു എക്സല്ലെൻസ് അക്കാദമി സി.ഇ.ഒയുമായ […]

Share News
Read More

മലയാറ്റൂർ സ്ഫോടനം: മജിസ്റ്റീരിയൽ അന്വേഷണത്തിന് കലക്ടറുടെ ഉത്തരവ്

Share News

എറണാകുളം: മലയാറ്റൂർ ഇല്ലിത്തോട് തിങ്കളാഴ്ച പുലർച്ചെ സ്ഫോടനത്തിൽ കെട്ടിടം തകർന്ന് രണ്ട് അതിഥി തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കലക്ടർ ഉത്തരവിട്ടു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കും. തഹസീൽദാരുടെ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എക്സ്പ്ളോസീവ്സ് ആക്റ്റ് വകുപ്പ് 9 പ്രകാരമാണ് അന്വേഷണം. ഫോർട്ട് കൊച്ചി സബ് കലക്ടർ ഡോ.ഹാരിസ് റഷീദ് സംഭവസ്ഥലം സന്ദർശിച്ചിരുന്നു. ഇല്ലിത്തോട് വിജയ ക്വാറിക്ക് സമീപം സ്ഥാപിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. അനധികൃതമായും മതിയായ സുരക്ഷ ഇല്ലാതെയും കെട്ടിടത്തിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതിൽ […]

Share News
Read More

മലയാറ്റൂർ പാറമടയിൽ സ്ഫോടനം: രണ്ട് മരണം

Share News

കൊച്ചി: എറണാകുളം മലയാറ്റൂരിൽ പാറമടയിൽ സ്ഫോടനം. പാറമടക്ക് സമീപം ഒരു കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ പാറമടയിലെ ജോലിക്കാരായ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. വെടിമരുന്ന് പൊട്ടിത്തറിക്കുകയും കെട്ടിടം പൂര്‍ണ്ണമായും തകരുകയായിരുന്നു. സേലം സ്വദേശിയായ പെരിയണ്ണൻ (40), കർണാടക സ്വദേശി ധനപാലൻ (36) എന്നിവരാണ് മരിച്ചത്. ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share News
Read More