ചിറയിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന നാല് ജീവനുകളെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി എക്സൈസ് ഉദ്യോഗസ്ഥ..

Share News

തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ വനിതാ സിവിൽ എക്സൈസ് ഓഫീസർ അനുവാണ് നാല് ജീവനുകൾക്ക് പുതുജന്മം നല്കിയത്. .അനുവിനൊപ്പം പ്രദേശവാസിയായ നളിനിയും ഒപ്പമുണ്ടായിരുന്നു. .തളിപ്പറമ്പ് കൊട്ടിലയിലെ പഞ്ചായത്ത് ചിറയിലായിരുന്നു സംഭവം.. മാതമംഗലത്ത് നിന്ന് കൊട്ടിലയിലെ ബന്ധുവീട്ടിലെത്തിയ ഇന്ദുവും 3,6,8 വയസ്സുള്ള മൂന്ന് കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്.. അപകടസമയം അനുവും നളിനിയും ചിറയിൽ തുണി കഴുകുകയായിരുന്നു..കുട്ടികളും ഇന്ദുവും മുങ്ങിത്താഴുന്നത് കണ്ട ഇവർ ചിറയിലേക്ക് ചാടി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.. അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ

Share News
Read More